പരമസുധാ കൈതൊഴുന്ന വാണിമാരേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ദാരിദ്രാലങ്ങൊരുത്തിക്കശനമിഹ ലഭിച്ചില്ലസൌ വന്നു തൊട്ടൂ
ചാരുശ്രീമദ്വിമാനം സദപി ദിവി മുദാ തത്ര മോദാലുയര്‍ന്നു
പൂരിച്ചൂ വിസ്മയങ്ങള്‍ നൃപവരനകമേ ദേവിമാരെത്തദാനീം
ഭൂരിപ്രീത്യാ വണങ്ങി പുനരപി നരലോകേന്ദ്രനേവം ബഭാഷേ
 
പരമസുധാ കൈതൊഴുന്ന വാണിമാരേ!
സരസമഹമിതൊന്നു പ്രാര്‍ത്ഥയേ
 
പരമമേകാദശിതന്‍മാഹാത്മ്യം ബോധിപ്പാനായി
പെരുകുന്നു മോദമാശയെ
 
മഹിതതിഥിവ്രതാനുഷ്ഠാനവും തല്‍ഫലവും
സഹിതകുതുക മുരചെയ്തീടേണം
അരങ്ങുസവിശേഷതകൾ: 

ദാരിദ്രം കൊണ്ട് പട്ടിണിയിൽ ആയിരുന്ന ആ വൃദ്ധ തൊട്ടമാത്രയിൽ വിമാനം ഉയർന്നു. അത് കണ്ട് ആശ്ചര്യത്തോടെ ഏകാദശിവ്രതത്തിന്റെ മാഹാത്മ്യം പറഞ്ഞ് തരുവാൻ രുഗ്മാംഗദൻ ദേവസ്ത്രീകളോട് ആവശ്യപ്പെടുന്നു.