രുഗ്മാംഗദന്‍

Malayalam

നാഥാ ജനാര്‍ദ്ദന സാദരം ഭൂതദയ

Malayalam
മോഹിന്യാ വാക്യമേവം സപദി ചെവികളില്‍ പുക്കനേരം കഠോരം
മോഹിച്ചുര്‍വ്യാം പതിച്ചു ക്ഷിതിപതിരധികം വിഹ്വലസ്താപഭാരാല്‍
മോഹം തീര്‍ന്നാശു പിന്നെ പ്രണതജനപരിത്രാണശീലാ വിഭോ! മാം
പാഹി ശ്രീപദ്മനാഭ, ദ്രുതമിതി വിലലാപാർദ്ദിതം ദീനദീനഃ
 
നാഥാ ജനാര്‍ദ്ദന! സാദരം ഭൂതദയ
ബോധാനന്ദാത്മക ഹരേ!
 
കണ്ണുനീരല്പവും കണ്ണിലുളവാകാതെ
ഉണ്ണിയുടെ ഗളമധുനാ ഖണ്ഡിപ്പതുമെങ്ങിനെ ഞാന്‍?
 
ദുഷ്ടാത്മികേ, മോഹിനീ കഷ്ടമയ്യോ നിന്‍റെ മൊഴി
ദുഷ്ടജനങ്ങള്‍ കേള്‍ക്കിലും നിഷ്ഠുരമതീവ ഘോരം

കഷ്ടമീവണ്ണം ശാഠ്യങ്ങള്‍ ദുഷ്ടേ

Malayalam
കഷ്ടമീവണ്ണം ശാഠ്യങ്ങള്‍ ദുഷ്ടേ ചോല്‍വാനെന്തു മൂലം
നിഷ്ഠുരങ്ങള്‍ ത്യജിച്ചു നിന്‍ ഇഷ്ടമെന്തെന്നുരചെയ്ക

ചെയ്‌വേന്‍ താവക അഭിലാഷം

Malayalam
ചെയ്‌വേന്‍ താവക അഭിലാഷം
സര്‍വമപി ബാലേ!
 
ഭവ്യമാര്‍ന്നോരേകാദശീ
നല്‍വ്രതമായ ദിവസവുമിന്നു
 
പൂബാണകേളികള്‍ ചെയ്യരുതേതും ബാലേ
ജീവനാഥേ മമ ജീവമായ് ഉറപ്പിക്ക
 
ദൈവമതെന്നിയെ മറ്റുള്ള വിചാരത്തെ
കൈവെടിഞ്ഞീടുക മോഹിനി നീയും
 
ദിവ്യാന്നവും വര്‍ജ്ജിക്കേണം
ഭവ്യേ തൈലാഭ്യംഗാദിയും
 
സര്‍വ്വദാ ശ്രീഗോവിന്ദനെ
സേവചെയ്തു വാണീടേണം

മധുരതര കോമളവദനേ

Malayalam
മധുരതര കോമളവദനേ, മദസിന്ധുരഗമനേ!
മധുഭാഷിണീ, താനേ വിപിനേ
മരുവീടുന്നതെന്തിഹ വിജനേ
 
വണ്ടാര്‍കുഴലാളേ! നിന്നെക്കണ്ടതിനാലിഹ പുരുകുതുകം
തണ്ടാര്‍ശരനെന്നോടേറിയ ശണ്ഠയായി വന്നഹോ ബാലേ
 
പിരിയുന്നതു നിന്നോടിനി മമ മരണാധിക സങ്കടമറിക
മരുവീടുക ചേര്‍ന്നെന്നോടു നീ ചരണാംബുജ ദാസ്യംകുര്യാം

പരമസുധാ കൈതൊഴുന്ന വാണിമാരേ

Malayalam
ദാരിദ്രാലങ്ങൊരുത്തിക്കശനമിഹ ലഭിച്ചില്ലസൌ വന്നു തൊട്ടൂ
ചാരുശ്രീമദ്വിമാനം സദപി ദിവി മുദാ തത്ര മോദാലുയര്‍ന്നു
പൂരിച്ചൂ വിസ്മയങ്ങള്‍ നൃപവരനകമേ ദേവിമാരെത്തദാനീം
ഭൂരിപ്രീത്യാ വണങ്ങി പുനരപി നരലോകേന്ദ്രനേവം ബഭാഷേ
 
പരമസുധാ കൈതൊഴുന്ന വാണിമാരേ!
സരസമഹമിതൊന്നു പ്രാര്‍ത്ഥയേ
 
പരമമേകാദശിതന്‍മാഹാത്മ്യം ബോധിപ്പാനായി
പെരുകുന്നു മോദമാശയെ
 
മഹിതതിഥിവ്രതാനുഷ്ഠാനവും തല്‍ഫലവും
സഹിതകുതുക മുരചെയ്തീടേണം

Pages