ഓഷധീശാനന കേള്‍ക്ക
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഓഷധീശാനന കേള്‍ക്ക, ഭാഷിതം മേ സൂര്യസൂനോ!
ദൂഷണമല്പവും ഭൂമൌ വിശേഷാലില്ലെന്നല്ല, ചൊല്ലാം
രുഗ്മാംഗദ നിയോഗത്താല്‍ തിഗ്മമേകാദശീ നോറ്റൂ
ശര്‍മ്മമോടെ മനുജന്മാര്‍ ശ്രീവൈകുണ്ഠം പ്രാപിക്കുന്നു
ബ്രാഹ്മണാദി ചണ്ഡാലാന്തം ചെമ്മെ സര്‍വ്വമനുജന്മാ-
രിമ്മഹാവ്രതാനുഷ്ഠാനം നന്മയോടെ ചെയ്തീടുന്നു
ഇച്ഛയോടെ ദശമിനാളുച്ചൈര്‍ഭേരിയടിപ്പിച്ചു
രാജ്യമെല്ലാം ബോധിപ്പിക്കും വിശ്രുതൈകാദശിയെ ഭൂപന്‍
ഇങ്ങിനെ ചെയ്തീടുന്നൊരു തുംഗമായ വ്രതത്തിന്‍റെ
ഭംഗം ചെയ്യാതെ മർത്ത്യന്മാരിങ്ങാരും വന്നിടാ നൂനം