മധുരതര കോമളവദനേ

കഥാപാത്രങ്ങൾ: 
മധുരതര കോമളവദനേ, മദസിന്ധുരഗമനേ!
മധുഭാഷിണീ, താനേ വിപിനേ
മരുവീടുന്നതെന്തിഹ വിജനേ
 
വണ്ടാര്‍കുഴലാളേ! നിന്നെക്കണ്ടതിനാലിഹ പുരുകുതുകം
തണ്ടാര്‍ശരനെന്നോടേറിയ ശണ്ഠയായി വന്നഹോ ബാലേ
 
പിരിയുന്നതു നിന്നോടിനി മമ മരണാധിക സങ്കടമറിക
മരുവീടുക ചേര്‍ന്നെന്നോടു നീ ചരണാംബുജ ദാസ്യംകുര്യാം
അരങ്ങുസവിശേഷതകൾ: 

ഈ രംഗം മുതൽ ആണ് സാധാരണ ഇപ്പോൾ അരങ്ങ് പതിവ്. സാരി നൃത്തം അവസാനിയ്ക്കുന്നതോടെ രുഗ്മാംഗദൻ എഴുന്നേറ്റ് ഈ പദം ആടുന്നു.