അതുച്ഛഭാഗ്യാബുരാശേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അതുച്ഛഭാഗ്യാബുരാശേ, മടിച്ചീടാതിവനെ നീ
കഴിച്ചഭിഷേകമിന്നേ വാഴിക്ക കുമാരനെ
ലഭിച്ചു മത്സാരൂപ്യം നീ വഹിച്ചു ഭാര്യയുമായി
വസിച്ചീടുക നീ എന്നും ഉരുസുഖം മമാന്തികെ
അരങ്ങുസവിശേഷതകൾ:
മഹാവിഷ്ണു, രുഗ്മാംഗദനോട് മകനെ രാജാവായി അഭിഷേകം ചെയ്യാൻ ആവശ്യപ്പെടുന്നു. ഗമിക്കട്ടെ യഥാകാലം എന്നിടത്ത് മോഹിനി വന്ദിച്ച് മാറുന്നു . രുഗ്മാംഗഗദന്‍ പുത്രനെ പീഠത്തിലിരുത്തി അഭിഷേകം ചെയ്ത് രാജ്യഭാരം ഏല്പിക്കുന്നു . വിഷ്ണുവിനോടൊപ്പം തിരശ്ശീലയ്ക്കുള്ളിലേക്ക് നീങ്ങുന്നു.
തിരശ്ശീല
രുഗ്മാംഗദചരിതം സമാപ്തം