വരിക കമലലോചനേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
തദനു വിപൃഥുമാജൗ പാണ്ഡുപുത്രസ്സ ജിത്വാ
നരകരിപുരഥാഢ്യം തത്സകാശാൽ ഗൃഹീത്വാ
പഥി വിഗളിതകേശസ്വേദ വക്ത്രാരവിന്ദാം
ശിഥിലമൃദുദുകുലാം വാചമൂചേ പ്രിയാന്താം
 
വരിക കമലലോചനേ!
ജീവനായികേ വരിക!
സ്യന്ദനത്തെ നിർത്തിയാലുമത്ര വിടപിനികടേ
 
സ്വേദബിന്ദു മുഖാംബുജേ ശോഭിച്ച് കാണുന്നു ബാലേ!
മാകന്ദത്തിൻ തളിർകൊണ്ട് വീശുവാനാഗ്രഹിക്കുന്നു
 
പേശലാംഗി സുഖമോടെ വാഴ്ക ബാലേ മൃദുശീലേ!
ധമ്മില്ലമഴിഞ്ഞുലഞ്ഞു സുന്ദരീ പതിച്ചീടുന്നു
ഹന്ത തേ പരിശ്രമവും ബന്ധുരാംഗി വളരുന്നു
അരങ്ങുസവിശേഷതകൾ: 
സുഭദ്ര തെളിയ്ക്കുന്ന തേരിൽ അർജ്ജുനൻ പ്രവേശിക്കുന്നു.