ഉചിതമുചിതമേറ്റം കുശലമതേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഉചിതമുചിതമേറ്റം കുശലമതേ
സചിവനതാക്കും നിന്നെ ഞാൻ
സപരിതോഷം കൈക്കൊണ്ടാലും
സപദി ഗൂഢം പൊയ്ക്കൊണ്ടാലും
അരങ്ങുസവിശേഷതകൾ:
ദൂതന്റെ കൈയിൽനിന്നും പണക്കിഴി വാങ്ങിയ പിലാത്തോസ് ആലോചിക്കുന്നു: "വേണ്ട. ഞാനിത് ഇവന് നേരിട്ടു കൊടുക്കുന്നത് എനിക്കു ദോഷമായിത്തീരും." പണശ്ശീല ദൂതന്റെ കൈയില്‍ത്തന്നെ തിരിച്ചേല്‍പ്പിക്കുന്നു. "എടോ! ഇതു നീ തന്നെ ഇവനു കൊടുത്താലും." എന്ന് കല്‍പിക്കുന്നു. ദൂതൻ യൂദാസിനു പണക്കിഴികൊടുക്കുന്നു.
പിലാത്തോസ്: നമ്മുടെ ഈ സംഭാഷണം പരമരഹസ്യമായിരിക്കണം. അതു കൊണ്ട് ഞാൻ പോവുകയാണ്. നീ പിന്നീട് തനിയേ പോയിക്കൊള്ളുക.
ദൂതന്റെ അകമ്പടിയോടെ പിലാത്തോസ് പോകുന്നു.
യൂദാസ്: (പണക്കിഴി നോക്കി ആലോചിച്ച്) ഞാൻ ചെയ്യുന്നത് ദോഷമാണോ? അല്ല. ഇദ്ദേഹത്തോടു കൂടി നടന്നാൽ ഈ യൂദാസിന് എല്ലാകാലത്തും ഇതുപോലെ നിര്‍ദ്ധനനായി ജീവിക്കേണ്ടിവരും. പരിഹാസങ്ങളുടെ ഭള്ളുകൾ കേട്ട് ജീവൻ ഒടുക്കേണ്ടിവരും. എന്നാൽ ഈ കാര്യം സാധിച്ചുകൊടുത്താൽ രാജാവിന്റൈ ഇഷ്ടതോഴനായി മാറാം. ആ കാരണത്താൽ ജനങ്ങള്‍ക്കിടയിൽ യൂദാസ് വലിയവനും മ്പന്നനുമായി ഭവിക്കും. ആകട്ടെ, ഇനി വേഗം കാര്യം സാധിപ്പിച്ചു കൊടുക്കുകതന്നെ. (നാലാരിട്ടി- ദുര പ്രതിഫലിപ്പിക്കുന്ന വിധത്തിൽ)
തിരശ്ശീല