പിലാത്തോസ്‌

ദിവ്യകാരുണ്യചരിതം 

Malayalam

ധിക്കാരി അവനോ നീ ചൊല്ലെടാ മൂഢാ

Malayalam
പ്രഭാതമെത്തീ ഗുരു ശിഷ്യരോടും
പ്രസന്നഭാവേന നടന്നുനീങ്ങീ
പ്രതിജ്ഞപോൽ നല്‍കിയ ചുംബനത്താൽ
പ്രകോപിതൻ മന്നനുരച്ചിതേവം
 
ധിക്കാരി അവനോ നീ ചൊല്ലെടാ മൂഢാ!
ഇക്കാലമത്രയും എന്നോടെതിര്‍ത്ത 
ധിക്കാരിയവനോ നീ
 
നാളിതുവരെയീ നാട്ടിൽ അഹം
നീളെപ്പാലിച്ചു പോന്നോരു സൽക്കൃത
നീതിയും നിയമവും ആചാരരീതിയും
കാറ്റിൽ പറത്തിയ ധിക്കാരി നീ
നോക്കടാ നീ നാട്ടുകാരെത്തീ
 
നോക്കടാ നീ നാട്ടുകാരെത്തീ

ആഹാ നീ അറിയും നന്നായ്‌

Malayalam
ആഹാ! നീ അറിയും നന്നായ്‌
അഹങ്കാരിയാം അവനെ!?
മോഹങ്ങൾ സര്‍വ്വം നേടാൻ
ഭാഗധേയം ഭവിച്ചു തേ!!

വെള്ളിനാണയങ്ങളു-
ണ്ടുള്ളിൽ, തിളക്കത്തൊടേ
ഭള്ളല്ലാ മുപ്പതെണ്ണം
കൊള്ളെടോ നീ ചൊല്ലെടോ

 

ആരാണവൻ ചൊല്ലെടോ വേഗാൽ

Malayalam
ആരാണവൻ  ചൊല്ലെടോ വേഗാൽ
ആരാണീ മൂഢമാന്ത്രികൻ ?
ആശാരിച്ചെറുക്കനൊരുവൻ - വാശിയോടേ
ആശാന്തരങ്ങളിൽ എങ്ങും നടന്നഹോ!
ആശയത്തിൽ ഔദ്ധത്യത്തൊടേ - ഏറെ
പേശിടുന്നുണ്ടു നിയമവിരോധം

പൂജ്യേ നിനക്കേവം രാജ്യകാര്യമോതാൻ

Malayalam
പൂജ്യേ! നിനക്കേവം രാജ്യകാര്യമോതാൻ
ലജ്ജയില്ലാതെയായ്‌  വന്നതെത്രയും ചിത്രം!
ചിന്തകളുപേക്ഷിച്ചു അന്ത:പുരത്തിങ്കൽ
പൂന്തേന്മൊഴി! സതതം വാഴ്കെടോ സുഖമൊടേ
(കാലം താഴ്ത്തി) പൂന്തേന്മൊഴി! സതതം വാഴ്കെടോ സുഖമൊടേ

കല്ല്യാണീ ചൊല്‍ക മമ വല്ലഭേ കാരണം

Malayalam
പല്ലവി:
കല്ല്യാണീ! ചൊല്‍ക മമ വല്ലഭേ! കാരണം
അനുപല്ലവി:
വല്ലാതെ വാടുവാൻ തവ സുന്ദരവദനം
ചരണം:
ഉല്ലാസമാര്‍ന്നു മണിമന്ദിരേ രമിപ്പാൻ
എല്ലാം നിൻ കണവൻ ഞാൻ ഒരുക്കിയില്ലേ?
കല്ല്യേ! തവ കദനം എന്തെന്നതറിയുകിൽ
തെല്ലും സന്ദേഹമില്ലാ തീര്‍പ്പനഹം

രംഗം ഒന്ന് പിലാത്തോസിന്റെ അന്തഃപുരം

Malayalam
കാരുണ്യരൂപൻ മിശിഹാ പകര്‍ന്നിടും
നേരുറ്റ വാക്യങ്ങളിൽ ഈറയാര്‍ന്നവൻ
വീറുറ്റ യുദ്ധത്തലവൻ പിലാത്തോസ്‌
ഖേദിച്ചിരിക്കും പ്രിയയോടു ചൊല്ലിനാൻ