തിരുമിഴി തുറന്നൂ ശീർഷം നിവര്‍ന്നൂ
രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തിരുമിഴി തുറന്നൂ ശീർഷം നിവര്‍ന്നൂ
തൃക്കൈകൾ രണ്ടും ഉയര്‍ന്നൂ
ജനപരമ്പരകളാം കുഞ്ഞാടുകള്‍ക്കവൻ
ജനകനായ് ഇടയനായ് അരുളീ വാക്യം
അരങ്ങുസവിശേഷതകൾ:
ഉയിര്‍ത്തെഴുന്നേൽപ്പ് - വലന്തലമേളം
'ജനപരമ്പരകളാം……..അരുളീ വാക്യം' എന്നിടത്ത് യേശു മെല്ലെ മുന്നോട്ടു നടന്നു വന്ന് വെള്ളവസ്ത്രം എടുത്തു ധരിച്ച് നെറ്റിക്കുനേരേ പിണച്ചുവെച്ച വലത്തുകയ്യിൽ വീഞ്ഞും ഇടത്തു കയ്യിൽ അപ്പവുമായി നില്‍ക്കുന്നു. പടയാളികൾ ഇരുവശത്തും ഭക്തിയോടെ നില്‍ക്കുമ്പോൾ പദം-നിശ്ചലദൃശ്യം. അടുത്ത പദം.