യേശുദേവൻ

Malayalam

അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ

Malayalam
അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ
അവതരിക്കുന്നൂ നിത്യം
എന്നെ ഞാൻ നിന്നിലേയ്ക്കു
പകരുന്നൂ കുര്‍ബാനയിലൂടേ
കുരുതിച്ചോരയിൽ ഇനിയൊരു
കുഞ്ഞുറുമ്പും പൊലിയേണ്ടാ
സര്‍ഗ്ഗക്രിയകളിലൂടേ സ്വര്‍ഗ്ഗസൌഖ്യം
പുലരട്ടേ ഭൂവിലെങ്ങും!

തിരുമിഴി തുറന്നൂ ശീർഷം നിവര്‍ന്നൂ

Malayalam
തിരുമിഴി തുറന്നൂ ശീർഷം നിവര്‍ന്നൂ
തൃക്കൈകൾ രണ്ടും ഉയര്‍ന്നൂ
ജനപരമ്പരകളാം കുഞ്ഞാടുകള്‍ക്കവൻ
ജനകനായ്‌ ഇടയനായ്‌ അരുളീ വാക്യം

ഒറ്റിക്കൊടുക്കുവാൻ രക്തചുംബനം നല്‍കാൻ

Malayalam
ഒറ്റിക്കൊടുക്കുവാൻ രക്തചുംബനം നല്‍കാൻ
മുറ്റും കരുത്തുവേണ്ടേ യൂദാസേ! പാനംചെയ്ക!
 
(പത്രോസിന്റെ നേരെ തിരിഞ്ഞ്‌)
നാളെ മൂന്നുരു എന്നെ തള്ളിപ്പറയും നീ
ആവോളം ശക്തി അതിന്നാർജ്ജിക്ക ഭുജിക്ക!

സ്നേഹമൊന്നുതാനെന്റെ സിരകളിൽ ഒഴുകുന്നൂ

Malayalam
സ്നേഹമൊന്നുതാനെന്റെ സിരകളിൽ ഒഴുകുന്നൂ
സദയം സ്വീകരിപ്പിനിതു സധീരം പാനംചെയ്യുവിൻ
നിറയട്ടെ നിങ്ങളിൽ ഞാൻ അപ്പമായ്‌ വീഞ്ഞായ്‌
ഉറയട്ടെ രക്തമായ്‌ വളരട്ടെ വിനയമായ്‌

വേര്‍തിരിവേതുമില്ലാ വേഷപ്പകിട്ടും വേണ്ടാ

Malayalam
വേര്‍തിരിവേതുമില്ലാ വേഷപ്പകിട്ടും വേണ്ടാ
ഏവര്‍ക്കൂമോതിടാം സ്വാഗതം മോദമോടേ.
മേലങ്കി വേണ്ടിനി കച്ചയിതേ പോരും
മേലിലെന്‍പ്രിയരെ പച്ചയായറിയുവാൻ
ക്ഷോഭമില്ലാരോടും ക്ഷീണിതരേവരും
ക്ഷോണിയിൽ സർവ്വരും ക്ഷേമമായ്‌  വാഴേണം