അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ
അവതരിക്കുന്നൂ നിത്യം
എന്നെ ഞാൻ നിന്നിലേയ്ക്കു
പകരുന്നൂ കുര്‍ബാനയിലൂടേ
കുരുതിച്ചോരയിൽ ഇനിയൊരു
കുഞ്ഞുറുമ്പും പൊലിയേണ്ടാ
സര്‍ഗ്ഗക്രിയകളിലൂടേ സ്വര്‍ഗ്ഗസൌഖ്യം
പുലരട്ടേ ഭൂവിലെങ്ങും!
അരങ്ങുസവിശേഷതകൾ: 

പദശേഷം വലന്തല മേളം കലാശം.
യേശുവിനെ നടുവിൽ നിര്‍ത്തി പടയാളികൾ ധനാശിയെടുത്തു മാറുക. അടുത്തത് ധനാശി ശ്ലോകം.