ആരെടാ വരുന്നതീ വനേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മദ്ധ്യേമാർഗ്ഗം മനോജ്ഞം മധുമൊഴി വിവശാ ചൊന്ന വാക്യങ്ങൾ കേട്ടു
കത്തും ചിത്താധിയോടും തരുണിമണിയുടേ പീഡയെല്ലാമൊഴിച്ചും
ശുദ്ധാനം മാമുനീനാം നിലയനിരകളിൽ ചെന്നുപോകുന്ന നേരം
മത്താത്മാവാം വിരാധൻ വിരവൊടുപഗതൗ രാഘവൗ തൗ ബഭാഷേ

ആരെടാ വരുന്നതീ വനേ ധീരവീരരാരെടാ വരുന്നതീ വനേ
വീരനായ ഞാനിരിക്കുമീവനത്തിൽ വന്നു നിങ്ങൾ
നേരിടുന്നതാകിലിന്നു കൊന്നൊടുക്കുവൻ ദൃഢം
 
ബാലരായ നിങ്ങളെന്റെ കയ്യിൽ മേവിടുന്നതൊരു
ശൂലധാരിയിൽ പതിപ്പതിന്നു പോര പാർക്കിലോ
ഏതുമേ മടിച്ചിടാതെ പോകണം വനത്തിൽ നിന്നു
സാദരം വഴിക്കു ഞാനിടം തരാം നരാധമൗ
ബാലയായ നാരിയെപ്പിടിച്ചു ഞാൻ നടന്നിടുന്നു
ബാലരേ മരിക്കുവേണ്ടി പോവിനിന്നു കാനനേ