വിരാധൻ

Malayalam

ദാശരഥേ, ജയജയ

Malayalam
കാമം പീഡിച്ചു സീതാ വഴിയിൽ വിവശയായ് വീണുകേണോരുനേരം
രാമൻ ഖണ്ഡിച്ചു ഹസ്തം രജനിചരനുടേ ദക്ഷിണം തൽക്ഷണേന
വാമം സൗമിത്രിതാനും ഗുരുതരതരസാ ഖണ്ഡയാമാസ ഹസ്തം
രാമം നത്വാ തദാനീം രജനിചരനുടൻ ചൊല്ലിനാൻ മോദമോടേ

ദാശരഥേ, ജയജയ മാമകാഘവിമോചന,
ആശരകുലനാശന പാവനമൂർത്തേ!
മുന്നമഹം ഗന്ധർവരിലേകൻ തുംബുരുവെന്നു പേർ
മുന്നമൊരു ശാപത്താൽ ഞാൻ കൗണപനായി.
അന്നെനിക്കു ശാപമോക്ഷം തന്നതുമത്രേതായുഗേ
മന്നിൽ വന്നു ജനീച്ചീടും പന്നഗശായി
മന്നവൻ ദശരഥന്റെ സൂനുവായിട്ടയോദ്ധ്യയിൽ

കഷ്ടമെന്റെ മെയ്യിലെയ്‌വതിന്നു

Malayalam
കഷ്ടമെന്റെ മെയ്യിലെയ്‌വതിന്നുമേവനൊരുവനുള്ളൂ?
ദുഷ്ട, നിന്നുടെ കഴുത്തറുപ്പനിന്നു ഞാൻ
കിട്ടുമോ നിനക്കു സീത പൊട്ടനേവ നീ നിനയ്ക്കിൽ
നഷ്ടം ഹനിപ്പതുണ്ടു ശൂലതാഡനൈഃ

ആരെടാ വരുന്നതീ വനേ

Malayalam
മദ്ധ്യേമാർഗ്ഗം മനോജ്ഞം മധുമൊഴി വിവശാ ചൊന്ന വാക്യങ്ങൾ കേട്ടു
കത്തും ചിത്താധിയോടും തരുണിമണിയുടേ പീഡയെല്ലാമൊഴിച്ചും
ശുദ്ധാനം മാമുനീനാം നിലയനിരകളിൽ ചെന്നുപോകുന്ന നേരം
മത്താത്മാവാം വിരാധൻ വിരവൊടുപഗതൗ രാഘവൗ തൗ ബഭാഷേ

ആരെടാ വരുന്നതീ വനേ ധീരവീരരാരെടാ വരുന്നതീ വനേ
വീരനായ ഞാനിരിക്കുമീവനത്തിൽ വന്നു നിങ്ങൾ
നേരിടുന്നതാകിലിന്നു കൊന്നൊടുക്കുവൻ ദൃഢം
 
ബാലരായ നിങ്ങളെന്റെ കയ്യിൽ മേവിടുന്നതൊരു
ശൂലധാരിയിൽ പതിപ്പതിന്നു പോര പാർക്കിലോ