ഖരവധം

കൊട്ടാരക്കരത്തമ്പുരാൻ

Malayalam

മാമുനീവൃന്ദമെല്ലാം സ്തോത്രവും

Malayalam
മാമുനീവൃന്ദമെല്ലാം സ്തോത്രവും ചെയ്തു പോയി
രാമനും സോദരൻ വൈദേഹിയും മോദമോടേ
കോമളാവാസമാകും കാനനാന്തേടജത്തിൽ
മാമുനീവൃന്ദരക്ഷാം ചെയ്തു സ്വൈരം വസിച്ചു
 
 
ഖരവധം സമാപ്തം

ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!

Malayalam
പുഷ്പവർഷത്തെയേറ്റസ്സീതയാ തമ്പിയോടും
യുദ്ധഭൂവിങ്കൽ നിൽക്കും രാമചന്ദ്രം തദാനീം
ഷൾപദാംഗാഭമാരാൽ മാമുനീവൃന്ദമെല്ലാം
സ്തുത്യവും ചെയ്തു മോദം‌പൂണ്ടിവണ്ണം ബഭാഷേ
 
ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!
ഖരമുഖനിശിചരനദാരണംകൊണ്ടുപര
മരിഹീനമായീ ജനസ്ഥാനം നൂനം
 
മാമുനികളെയവർ കൊന്നുതിന്നസ്ഥികൾ
മാമലപോലെഅവേ കൂട്ടിയതിതല്ലൊ
 
പുണ്യജനരുറ്റെയ ബാധകൊണ്ടൊട്ടുമേ
പുണ്യകർമ്മങ്ങളിത്രനാളുമില്ലിനിയാം

അംഭോജസംഭവശരത്തെയയച്ചു

Malayalam
അംഭോജസംഭവശരത്തെയയച്ചു രാമൻ
ജംഭാരിവൈരിഖരശീർഷമറുത്തു വേഗാൽ
ദംഭോളികൊണ്ടു ഗിരിപക്ഷമിവേന്ദ്രനപ്പോ-
ളമ്പോടു ചെയ്തു വിബുധാ ബഹുപുഷ്പവർഷം

ആടലെനിക്കു മനസ്സിൽ

Malayalam
ആടലെനിക്കു മനസ്സിൽ നഹി നഹി  
മൂഢതയൊക്കെയകന്നു തുലോം
ചാരുതരം മരണം എനിക്കിഹ വീരശിഖാമണിയേ
ചക്രഗദാംബുജകംബുധരൻ നീ
വിക്രമമേറിയ വിഷ്ണുവല്ലൊ
മൂർത്തിമിമാം മമ പൊക്കി നികാമം
മുക്തിവരുത്തുക ലോകപതേ
നായകനോടമർചെയ്തു മരിപ്പതിനായിതല്ലൊ മമ ഭാഗ്യവശം

ഘോരശരം‌തടു മേ ഖരാ

Malayalam
ഘോരശരം‌തടു മേ ഖരാ, നീ വീരശിഖാമണിയേ!
ആജിയിൽ നിന്റെ രഥത്തിനടുത്തൊരു
വാജികളെക്കൊലചെയ്തിടുവൻ
മാതലിയോടുമെതിർത്തു ജയിച്ചൊരു
സൂതനെയും കൊലചെയ്തിടുവൻ
സാധുജനത്തിനു ഭീതിയെ നൽകിന
കേതനവും മുടിചെയ്തിടുവൻ
പാരമെഴുന്നു വളർന്നൊരു നിൻരഥവും മുറിചെയ്തിടുവൻ

Pages