ഘോരശരം‌തടു മേ ഖരാ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഘോരശരം‌തടു മേ ഖരാ, നീ വീരശിഖാമണിയേ!
ആജിയിൽ നിന്റെ രഥത്തിനടുത്തൊരു
വാജികളെക്കൊലചെയ്തിടുവൻ
മാതലിയോടുമെതിർത്തു ജയിച്ചൊരു
സൂതനെയും കൊലചെയ്തിടുവൻ
സാധുജനത്തിനു ഭീതിയെ നൽകിന
കേതനവും മുടിചെയ്തിടുവൻ
പാരമെഴുന്നു വളർന്നൊരു നിൻരഥവും മുറിചെയ്തിടുവൻ