വജ്രായുധനെ ജയിച്ച നരേന്ദ്രനെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വജ്രായുധനെ ജയിച്ച നരേന്ദ്രനെ
മതിശേഖരനോടമർ ചെ്‌യ്ത ധീരനെ
വിശ്രുത ഗാണ്ഡീവധാരിയെ മമ മാനസ
ചോരനെ കാണുവാനാഗത ഞാൻ
ഞാതഴമ്പാർന്ന നിൻ ദീർഘ ബാഹുക്കളിൽ
അർപ്പിച്ചീടുന്നിതാ ഞാനെന്നെയും
ഗാണ്ഡീവ ഞാണിൽ ശരങ്ങൾ തൊടുത്തു നിൻ
ആഹവ വിക്രമ വിസ്മയം കണ്ടു ഞാൻ
വൈരീ ശരനിവഹങ്ങൾ പ്രസൂനമായ്
നിൻ മെയ്യിലണിയുന്ന കണ്ടു ഞാനും
നീ ചെയ്ത രണതാണ്ഡവങ്ങൾ കണ്ടു
കണ്ടീല എങ്കിലോ നിന്നെമാത്രം
പൊന്നിൻ കവചമഴീഞ്ഞവിരിമാറിൽ
അർപ്പിച്ചിടുന്നിതാ ഞാനെന്നെയും
അരങ്ങുസവിശേഷതകൾ:
അർജ്ജുനനും ഉർവ്വശിയും കൈകോർത്തു പിടിച്ച് പുറപ്പാടിലെ മൂന്നാം നോക്കിലെ കലാശം മുതൽക്കുള്ള ഭാഗമെടുത്ത് രംഗം വിടുന്നു.