രാത്രിയൊടുങ്ങാറായ് മതി

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
രാത്രിയൊടുങ്ങാറായ്, മതി, ബാലിശ
കേളികൾ മതിയാക്കുക നാം
 
ശരമന്ത്രങ്ങളുമടരടവുകളും 
അനവധിയുണ്ടു പംിപ്പാനായ്
ശസ്ത്രാഭ്യസനത്തിന്നായ് ജനകൻ 
കാത്തുവസിപ്പുണ്ടായീടാം.
 
ചിത്രസേനനാം ഗന്ധർവന്നുടെ 
നൃത്താദ്ധ്യയനത്തിന്നായ് കാലം 
അതിക്രമമാകരുതുർവശി ഞാനും 
വിടകൊണ്ടീടട്ടേ