നക്തഞ്ചരനായക ജയ ജയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രീരാമനേവമരുൾചെയ്തു മുമോച തൗ ദ്വൗ
പാരം ഭയത്തോടവർ പുക്കിതു രാജധാന്യാം
തം രാവണം വിരവിനോടു സമേത്യ നത്വാ
ദൂരേ സ്ഥിതൗ ചരിതമൂചതുരേവമപ്പോൾ
 
നക്തഞ്ചരനായക ജയ ജയ വൃത്രാരിവിലോകിത വിക്രമ!
ശത്രുഞ്ജയാശൂരജനേശ മൃത്യുഞ്ജയതുല്യ!
ശ്രീരാം തന്നുടെ സേനയിലാരാദാവാംഗതരായി
വീര തവ സഹജൻ വിഭീഷണനുരുതരപരുഷേണ
കണ്ടുപിടിച്ചുടനേ ഗത്വാ ചണ്ഡാംശുകുലേശൻ മുന്നം
കൊണ്ടുചെന്നേൾപ്പിച്ചിതു നൗ ദണ്ഡിതചണ്ഡരിപോ
ധർമ്മാത്മാവാകിയ രാമൻ നിർമ്മലതരഗുണഗണ നിലയൻ
വിട്ടുകളഞ്ഞതുഞങ്ങളെയും ദുഷ്ടാടവീദഹനൻ
ഒന്നുകിൽ നീ മടിയാതവരൊടു നന്നായടൽ ചെയ്യണമല്ലോ
അല്ലായ്കിൽ സീതയെ നൾകുക ചൊല്ലേറും വീര