രാവണവൈരിവിരാവണ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രാവണവൈരിവിരാവണ കാൺക നീ ഘോരനിനദന്മാരായി നിതരാം
ഭീമശതിശാലികളായിമേവുന്ന വാനരവീരന്മാരെ
ലങ്കയെനോക്കി നിനാദവും ചെയ്തിട്ടു നിൽക്കുന്നവീരനവൻ നീലൻ
തുംഗപരാക്രമരാകിയ യൂഥപർ ലക്ഷത്തിന്നും നായകൻ
അട്ടഹാസത്തിനാൽ ലങ്കയെയൊക്കെയും ഞെട്ടുമാറാക്കുമവൻ അതി
ധൃഷ്ടൻ കപീശ്വരസേനാധിനായകനഗ്നിതനയനല്ലൊ
ഭൂമിയിൽ വാലുമടിച്ചു നിനാദിച്ചു ഭൂകമ്പം ചെയ്യിപ്പവൻ അതി
ഭീമബലനായ ബാലിതൻ നന്ദനനംഗദവീരനവൻ
നിന്നോടുനേരിട്ടു നിന്നമർചെയ്‌വാനായ് മുഷ്ടിയുമുദ്യമിച്ചു നിന്നു
പിന്നെയും പിന്നെയും ആഹ്വാനം ചെയ്യുന്നു പോരുമവനതിനിന്നു
വാനരവാഹിനീയൂഥവൃതനായി നില്പവനല്ലോ നളൻ ഘോര
വാരിധിയിൽ ചിറ കെട്ടിയവവനൻ ദേവശില്പിനന്ദനൻ
സുഗ്രീവസന്നിധിയിൽ വന്നു പോകുന്ന വീരൻ കുമുദനവൻ അതി
വിക്രമികാപിലവർണ്ണൻ മഹാധീരൻ രംഭനവനാകുന്നൂ
പാദങ്ങൾ കൊണ്ടു ധരണിയെ താഡിച്ചു ചാടുന്നവൻ ശരഭൻ പിന്നെ
യേതും ഭയം കൂടാതാർത്തു മദിച്ചിട്ടു കോപിപ്പവൻ പനസൻ
ദീരൻ വിനദൻ ക്രഥനൻ ഗവയൻ ഹരനൊടുധൂമ്രൻതാനും വീര
വീരനാം ജാംബവാൻ ഡംഭൻ സനാതനൻ ശൂരൻ കഥനൻ താനും
ധൃഷ്ടൻ പ്രമാഥിഗവാക്ഷനും കേസരീഗജനും ശതവലിയും അതി
ധൃഷ്ടന്മാരായുള്ള വാനരവീരന്മാർക്കൊട്ടും സംഖ്യയില്ലല്ലൊ
ഭൂമിയെപ്പോലുമുലയ്ക്കുമോരോരുത്തൻ കാമരൂപന്മാരല്ലോ ഏറ്റം
രാമകാര്യത്തിൽ പരിത്യക്തജീവിതരായുള്ള വീരരല്ലോ
കോടിസഹസ്രങ്ങളൊൻപതുമഞ്ചുമൊരേഴും വൃന്ദതങ്ങൾ പിന്നെ
ശംക്കസഹസ്രങ്ങളും കാണും വീരന്മാർ വാനരേന്ദ്രമന്ത്രികൾ
കിഷ്കിന്ധയിൽ തന്നെ വാഴുന്നവരിവർ വീരരിൽ വീരരല്ലോ
ദേവദാനവതുല്യന്മാർ കൗണപരോടമർ ചെയ്‌വതിന്നാകുമല്ലോ
വീരന്മാരായിട്ടു നിൽക്കുമിരുവരുമൈന്ദദ്വിവിദരല്ലോ
ഏതുമാരുമവരോടുപോരിന്നെതിർപ്പാനായി ത്രൈലോക്യത്തിലില്ലല്ലൊ
ബാലദിനകരതുല്യപ്രഭനായി നിൽക്കുന്ന വീരനവർ മുന്നം
ബാലനാമക്ഷനെ കൊന്നൊരു വാനരൻ കേസരി തന്റെ സൂതൻ
മാരുതനൗരസനാകിയ നന്ദനൻ രുദ്രസമാനനല്ലൊ അതി
ധീരൻ ഹനുമാനെന്നു പേരവന്നവനോടെതിരാരുമില്ല
ചാരുതരാകൃതി പൂണ്ടതമാലത്തെ വെല്ലുന്നമേനിതകും
നീരജാതദളായത ലോചനന്മാറ്റലർദുർദ്ധരനായ വീരൻ
വില്ലും ധരണിയിലൂന്നിക്കരന്തന്നിൽ ബാണവുമേന്തിനില്പോൻ
നല്ലവില്ലാളിമാർ മുടി മണ്ഡനമാകിയ് വിക്രമി രാജസിംഹ്മ്
യാവനൊരുത്തന്റെ ഭാര്യയെ മുന്നം ജനസ്ഥാനത്തിനീന്നുനീ
കേവലം വഞ്ചിച്ചുകൊണ്ട്പോന്നതവനിവൻ സൂര്യകുലതിലകം
നിന്നോടമർചെയ്വതിന്നുലങ്ക തന്നിൽ വന്നു വസിക്കുന്നവൻ ധീരൻ
മന്നിൽ വസിക്കും മഹാരഥപുംഗവനായകൻ രാമനല്ലോ
അർണ്ണോജലോചനൻ സ്വർണ്ണസമവർണ്ണനായ് നിൽക്കുന്നവീരം രാമൻ
തന്നുടെ ദക്ഷിണമായകരമവൻ ഭൂപാലമൗലിയല്ലോ
ലക്ഷ്മണനെന്നല്ലോ പേരുരാമന്റെ ബഹിശ്ചരനാകും പ്രാണൻ അതി
ദക്ഷൻ രഘൂത്തമൻ തന്റെ കാര്യത്തിന്നുരക്ഷിക്കുന്നു ജീവിതം
രാമന്റെ വാമത്തിൽ നിൽക്കുന്നതു നിന്റെ തമ്പിയാകുന്നു കാൺക
രാമൻ ലങ്കേശ്വരനാക്കി വെച്ചഭിഷേകവും ചെയ്തു വിഭീഷണനെ
കാഞ്ചനമാല ധരിച്ചു നൈൽക്കുന്നവൻ ബാലിതന്റെ സോദരൻ ധീരൻ
പഞ്ചാസ്യസംകാസൻ ഭാനുതൻ നന്ദനൻ വാനരരാജനല്ലോ
എല്ലാരും വീരന്മാരെല്ലാരും ധീരന്മാരെല്ലാരും നല്ലോരല്ലോ
നല്ലവില്ലാളിരാമന്റെ ചൊല്ലിൽ വസിപ്പവർകിലുള്ളാവരല്ലല്ലോ
നല്ലോരമർ ചെയ്ക വൈകാതെ അല്ലായ്കിൽ നൽകു സീതയെ നീയെല്ലാം
ചൊല്ലി ഞങ്ങളിനിച്ചെയ്ക യഥോചിതം രാജൻ ജയിക്ക ഭവാൻ