കഷ്ടമിതു കേകയതനൂജെ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

മാതൗ യാത്രചൊല്ലി സീതയാതമ്പിയോടും
താതവാക്യത്തിനാലേ പോകുമന്നേരമാരാൽ
ഭീതി കൈവിട്ടു തേഷാം കൈകയീ നൽകി ചീരം
സാദരം കണ്ടുടൻതാൻ മാമുനീന്ദ്രൻ ബഭാഷേ

കഷ്ടമിതു കേകയതനൂജെ നിൻഖരിതം ഒട്ടുമേ യോഗ്യമല്ലിതു നൂനം
ഇഷ്ടനിവനേവനുമയേ കേൾ സകലർക്കും
തുഷ്ടികരനായ ബാലൻ രാമൻ
അത്രയുമല്ലത്ര പാർത്താൽ നീയും മരവുരി
വസ്ത്രമാക്കിയവർക്കു കൊടുത്തു
അത്തലരുളുന്നുനിന്‍റെ വാക്കുഭൂലോകത്തില്‍
മര്‍ത്ത്യജനമാനസത്തിലെല്ലാം പല്ലവപാദങ്ങള്‍കൊണ്ടു
രാമന്‍ അഭിരാമന്‍ കല്ലിൽനടകൊള്ളുവതുഹന്ത!
മല്ലമിഴികാര്‍കുലത്തില്‍നീയുമതിതരാംശല്യമായിവന്നുകൂടിയല്ലോ
കല്യാമതിയായഭൂമിപാലന്നീയുമിന്നു കൊല്ലുവതിനായ്തുനിഞ്ഞുകാമം
ചാരുതരമല്ലശീലാംബാലേ സീതയേ നീ ചീരധരണായചൊല്ലുവാനും
ഘോരതരമായ വിപനത്തില്‍പോവതിന്നു
ധീരനിവനെന്തുമൂലം ചൊല്‍നീ
(രാമനോട്)
ജാതികൃത്യമല്ലോയിവഎല്ലാം
നിന്നുടയമാതൃമാര്‍ഗമനുസരിച്ചാലും