ആരെടാ നീ എന്നോടിപ്പോൾ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം:
സുരവരസുതപുത്രന്‍ വജ്രദംഷ്ട്രം ഹനിച്ചു
നിശിചര വരനിത്ഥം കേട്ടു കോപത്തോടപ്പോള്‍
വിരവൊടു രണശൂരം കംപനം യാത്രായാക്കി
ബലമൊടു സതുഗത്വാ വായുസൂനും ബഭാഷേ.

പദം:
ആരെടാ നീ എന്നോടിപ്പോൾ പോരിനായ് വരുന്നവനൻ
മാരുതിയോ നിന്നെ മുന്നം കണ്ടിട്ടില്ലാ ഞാന്‍
കാണണം കാണണമെന്നു മോഹമിനിക്കുണ്ടു പണ്ടേ
കാണുവാനുള്ള സംഗതിയിന്നു വന്നല്ലോ
ജീവനോടു നീയിനിമേല്‍ ഭൂമിയിൽ വാഴേണമെന്നു
കാമമേതും കരുതേണ്ടാ കൊല്ലുന്നുണ്ടു ഞാൻ