വാനവരോടമര്‍ചെയ്തു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം:
ഇത്ഥം യുദ്ധങ്ങൾ ചെയ്തിട്ടുടനനലസുതനൻ കൊന്നുതം യാതുധാനം
സോയം ശ്രുത്വാദശാസ്യന്മതിയതിലധികം പീഡയാകോപമോടും
യുദ്ധംചെയ്‌വാന്തദാനീം ദശമുഖനുടനേ സൈനികൈന്നിര്‍ഗ്ഗമിച്ചൂ
ശ്രീരാമന്‍ നേരിൽ നിന്നിട്ടടൽ പൊരുവതിനായ് ഘോരനാദേന ചൊന്നാൻ
പദം:
വാനവരോടമര്‍ചെയ്തു മാനമേറും മമ
മാനവരുമല്പരാകും വാനവരരും നേരെ
പോരിനണയുന്നതാകില്‍ ഘോരമെന്റെ ബാണം
നേരെയൊഴിച്ചയക്കുമെന്നാരും കരുതൊല്ലാ