രേരേ രാവണ വൈരിദുരാത്മൻ
രേരേ രാവണ വൈരിദുരാത്മൻ
പോരിന്നായ് വിരവിൽ വരിക
നാരിചോരനായുള്ളോരു നീ
എന്റെ സോദരനേയും കൊന്നിപ്പോൾ പോകുന്നോ
ചാരുവാന്നിന്റെ തേരു തെളിക്കുന്ന
സാരഥിയേ ഞാൻ കൊല്ലുന്നു കാൺക നീ
തേരുരുൾകളും തേരും കുതിരയും പാരമാകിയ നിന്നുടെ സൈന്യവും
വാരണങ്ങളും വാജിയുമെല്ലാമോരതെ വിരവോടു ഹനിക്കുന്നേൻ
നിന്റെ ആയുധജാലങ്ങളൊക്കെയും എന്റെ ബാണങ്ങൾ കൊണ്ടു മുറിക്കുന്നേൻ
കുണ്ഡലങ്ങൾ മുടി കവചവും
മണ്ഡലങ്ങളുമൊക്കെ മുറിക്കുന്നേൻ
ശസ്ത്രവും പോയി നിൽക്കൂന്ന നിന്നെഞാ
നത്രകൊല്ലുന്നില്ലല്ലോ ദശാനന
അത്തലെന്നിനഗരത്തിൽ പോയി നീ
യുദ്ധതിന്നായൊരുങ്ങി വരികെടോ
രേരേ രാവണാ ദുഷ്ട ദുരാത്മൻ പോക നീ തരസാ