നന്ദന മഹാമതേയെന്നുടയ ചിന്തയിൽ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം:
ദശമുഖ വചനത്താൽ കിങ്കരർ പോയ  ശേഷം
ദശമുഖ ജനയിത്രീ മാല്യവാനും സമേത്യ
നിശിചര കുലനാശം ഹന്ത ചിന്തിച്ചു ചിത്തേ
നിശിചര വരമേവം ചൊല്ലിനാൻ മുന്നമേതാൻ

പദം:
നന്ദന മഹാമതേയെന്നുടയ ചിന്തയിൽ
സന്തതം വളരുന്നു സന്താപമേറ്റവും
ഹന്ത നീയറിയാതെ ധർമ്മമൊന്നില്ലല്ലോ
എന്തിനായിതു വൃധാ വംശനാശത്തിനായി
ഇനിയെങ്കിലും രാമജായയാം സീതയെ
ഗുണവാരിധേ! വീര നൽകീടുക വേണമേ
മനസി നീ മടിയാതെ നൽകിയില്ലെങ്കിലോ
നൂനമീവംശവും നഷ്ടമാമല്ലോ