വാനരവീരരിദാനീം കൈയിൽ
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്ലോകം:
	തദനു പവനപുത്രൻ ചെന്നുപുക്കദ്രിവര്യം
	കരമതിൽ വിരവോടും കൊണ്ടുവന്നു മഹാത്മാ
	മദനസദൃശരൂപൗ രാഘവൗ സൈനികാശ്ച
	വ്യസനരഹിതരായീ മോദമാപുശ്ച സർവേ.
	പദം :
	വാനരവീരരിദാനീം കൈയിൽ മാനമൊടുല്ക്കകളേന്തി
	കൗണപനാഥൻപുരിയേയിപ്പോൾ ചുട്ടുനശിപ്പിക്കേണം
	ഗോപുരവാതിലിലെല്ലാമിപ്പോൾ സപദി കപീശ്വരർ ചെന്ന
	പുക്കു ദുർമ്മദനാകുമിവന്റെ പുരം ചുട്ടു നശിപ്പിക്കേണം
അർത്ഥം: 
അനന്തരം ഹനൂമാൻ ഹിമവാൻ പർവ്വതത്തിൽനിന്ന് മൃതസഞ്ജീ വനി തുടങ്ങിയ ദിവ്യൗഷധങ്ങൾ നിറഞ്ഞ ഗിരിശിഖരംകൊണ്ടുവന്നു. ആ മരുന്നുകൾളെക്കൊണ്ട് രാമാദികളും സൈന്യവും പുനരുജ്ജീവിച്ച് സന്തോഷത്തെ പ്രാപിച്ചു.