ജാനകീ നീ ഹതയായോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം
തദനു വിബുധശത്രുഃ പശ്ചിമേ ഗോപുരാന്തേ
രഥമൊടുമഥ യാതോ മായയാം സീതയോടും
പവനജനികടം പാപ്യാശു കൃത്താം ചകാര
തദനു ഹൃദയശോകാൽ ചൊല്ലിനാൻ വായുസൂനു
പദം
ജാനകീ നീ ഹതയായോ മാനിനീമൗലിരതമേ!
രാമജായേ, രാമാകാരേ രാജമാനാനനേ, ദേവി
രാമനോടു ചെന്നിതെല്ലാം എങ്ങനെ ഞാൻ പറയുന്നു!
(ശ്രീരാമനോട്)
രാമ, രാവണതനയൻ സീതയെ ഹനിച്ചു തത്ര
കിമപി ഫലമില്ലാതെയായിതല്ലോ യത്നമെല്ലാം.
അർത്ഥം:
അനന്തരം ദേവNതുവായ ഇന്ദ്രജിത്ത് പടിഞ്ഞാറെ ഗോപുരത്തിങ്ക ലേക്ക് മായാസീതയോടുകൂടി രഥത്തിൽ പുറപ്പെട്ട് ഹനുമാൻ കാൺകെ മായാസീതയെ ഹനിച്ചു. ഇതുകണ്ട് ആ വായുസൂനു ഹൃദയശോകത്തോടെ ഇങ്ങിനെ പറഞ്ഞു.