വൃത്രശത്രുജയിന്മഹാബല യുദ്ധത്തിനിങ്ങു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ഏവം പറഞ്ഞവരു ചെന്നഥ യാഗമെല്ലാ-
മില്ലാതെയാക്കിയുടനേ ദശകണ്ഠസൂനു
പോരിന്നടുത്തു തരസാ രഥമോടുമാരാൽ
താവജ്ജഗാദ സ തു മാരുതി വാഹനസ്ഥം

പദം
വൃത്രശത്രുജയിന്മഹാബല യുദ്ധത്തിനിങ്ങു വരിക നീ
മുർത്തി ഭേദിച്ചു യാത്രയാക്കുവേൻ കാർത്താന്തീം കകുഭംപ്രതി
വിരവിനോടതു കാണ്ക നീ!
 

അർത്ഥം: 

ഇപ്രകാരം പറഞ്ഞ് വിഭീഷണലക്ഷ്മണഹനുമാന്മാർ നികുംഭില ച്ചെന്ന് ഇന്ദ്രജിത്തിന്റെ യാഗം മുടക്കി. അപ്പോൾ ഇന്ദ്രജിത്ത് രഥത്തിൽക്കയറി വരോടുയുദ്ധത്തിനടുത്തു. അപ്പോൾ ഹനുമാന്റെ തോളിലേറി യുദ്ധത്തിനണഞ്ഞ ലക്ഷ്മണൻ ഇങ്ങിനെ പറഞ്ഞു.