ഇന്ദ്രവിജയിൻ, വീര കേൾ നീ കൗണപേശ്വരനന്ദന, ഐന്ദ്രമസ്ത്രമയയ്ക്കുന്നേനഹമുത്തമം ബഹുശോഭിതം. സത്യസന്ധനമോഘവാക്യൻ പൗരുഷത്തിലുമനുപമൻ രാമചന്ദ്രൻ ദാശരഥിയെന്നാകിൽ നിൻ തല കൊയ്തിടും.