ധർമ്മരാജവിഭോ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

നിശമ്യ ഭൂദേവഗിരം സ പാണ്ഡവ-
സ്തമുത്തരം കിഞ്ചന നോക്തവാനസൗ
കൃതാന്തഗേഹം സമവാപ്യ ച ക്ഷണാത്‌ 
രുഷാരുണാക്ഷസ്തമുവാച ഭാസ്കരീം!!

പദം:

ധർമ്മരാജവിഭോ!ഭവൽപദസരസീരുഹയുഗളം ധർമ്മജാനുജനേഷ വന്ദേ
ധർമ്മമോ പിതൃനാഥവഞ്ചന കർമ്മമെന്നൊടുചെയ്തതു നീ ബത
അർത്ഥം: 

നിശമ്യ ഭൂദേവഗിരം:

ബ്രാഹ്മണന്റെ വാക്കുകൾക്ക്‌ അർജ്ജുനൻ മറുപടിയൊന്നും പറഞ്ഞില്ല. നേരെ യമപുരിയിൽ ചെന്ന് കോപം കൊണ്ട്‌ കലങ്ങിയ കണ്ണുകളോട്‌ ധർമ്മരാജാവിനോട്‌ ഇങ്ങനെ പറഞ്ഞു.

പദം:-ധർമ്മരാജാ, പ്രഭോ, ധർമ്മപുത്രന്റെ അനുജനായ ഞാനിതാ ഭവാന്റെ പാദത്താമരകളെ വന്ദിക്കുന്നേൻ. പിതൃനാഥാ, കഷ്ടം! അങ്ങ് എന്നോട് ഈ വഞ്ചനചെയ്തത് ധർമ്മമാണോ?

അരങ്ങുസവിശേഷതകൾ: 
യമധർമ്മന്റെ വീരഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ധർമ്മരാജാവിനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ധർമ്മരാജാവ് അനുഗ്രഹിക്കുന്നു.
അർജ്ജുനൻ:'പ്രഭോ, ഞാൻ പറയുന്നത് വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.