മഹിഷവാഹന

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

മഹിഷവാഹന ഭവാനഹിതഭാവംതുടർന്നാൽ
മഹിതമാഹാത്മ്യംചിന്തിപ്പനോ സഹസൈവ നിന്നാൽ
വിഹിതം കൈതവംസഹിപ്പനോ നഹി സംശയം തേ മന്ദിരം
ദഹിപ്പതിന്നോരന്തരം വിനൈവ നേരെ-
നിന്നരനാഴികയെന്നോടുപൊരുതുക തന്നീടുക ദ്വിജസുതമഥ നീ 
അർത്ഥം: 

മഹിഷവാഹനാ, ഭവാൻ അഹിതഭാവം തുടർന്നാൽ അങ്ങയുടെ മഹത്വത്തെപറ്റിയൊന്നും ഞാൻ ചിന്തിക്കുകയില്ല. അങ്ങു ചെയ്ത ചതി ഞാൻ സഹിക്കുമോ? സംശയിക്കേണ്ട, അങ്ങയുടെ മന്ദിരം ദഹിപ്പിക്കുന്നതിന് ഒരു തടസവുമില്ല. എന്നോട് നേരിട്ടുനിന്ന് അരനാഴികനേരം  പൊരുതുക. അല്ലെങ്കിൽ ബ്രാഹ്മണപുത്രനെ അങ്ങ് തരിക.