മാനിനിമാർകുലമാലികേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ഇത്ഥം വൈദേഹി ചൊല്ലും മൊഴികൾ പവനജൻ കേട്ടു വേഗേന ഗത്വാ
നത്വാ ശ്രീരാമചന്ദ്രം ചരിതമതുരചെയ്തന്തികേ നിന്നശേഷം
രക്ഷോfധീശം തദാനീം രഘുവരനുരചെയ്താനയിപ്പാൻ സ സീതാം
ഗത്വാ താമാനയിച്ചു ദശമുഖസഹജൻ താമുവാചാശു രാമഃ

പദം
മാനിനിമാർകുലമാലികേ! ജാനകീ! നീ കേൾക്ക
മാനവേശനാകുമെന്റെ വാക്കു വൈദേഹീ!
നിന്നെക്കട്ടുകൊണ്ടുപോന്ന രാവണനെ കൊന്നേൻ;
എന്നുമേ നിന്നെപ്രതി ഞാൻ ചെയ്തതല്ലിതു
പോക നീ വല്ല ദിക്കിലും സുഖമായി വാഴ്വാൻ
സാകം മോദമോടു നിന്നെച്ചേരുന്നില്ലേ ഞാൻ
സൗമിത്രിയെയെങ്കിലും നീ, ശത്രുഘ്നം വാ, ഭരതം
കോമളേ! വിഭീഷണം വാ, വാനരേന്ദ്രം വാ
ചിത്തമോദമോടു ചേർന്നു വാണുകൊള്ളുക നീ;
രാത്രിഞ്ചരഹൃതാം നിന്നെച്ചേരുന്നില്ല ഞാൻ