ഹന്ത! നിയെന്നോടവ്വണമെന്തരുളുന്നൂ?
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഹന്ത! നിയെന്നോടവ്വണമെന്തരുളുന്നൂ?
സന്തതം നിന്നെയല്ലാതെ ചിന്തിച്ചില്ലേ ഞാൻ
ചിത്തേന വാ കർമ്മണാപി വാചാ വാ എൻകാന്ത!
ചെറ്റും നിന്നെയല്ലാതെ ഞാൻ ചിന്തിച്ചില്ലേതും
(ലക്ഷ്മണ നോട്)
സൗമിത്രേ! എന്നാര്യപുത്രനീവണ്ണം ചൊന്നതിനാൽ
കാമം മമ മരിപ്പാനോ ഒട്ടും വൈകാതെ
അത്ര നീ ചിതയുണ്ടാക്കി സത്വരം തരണം;
ചിത്തമോദമോടഗ്നിയിൽ മർത്തുമിച്ഛാമി