പർണ്ണാദൻസാകേതത്തിൽ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ച.4
പർണ്ണാദൻസാകേതത്തിൽ വന്നോരു വാർത്ത ചൊന്നാ-
നന്നാതിനുത്തരം നീ ചൊന്നാനേപോൽ
ഇന്നാമൊഴികൾ നീ താനെന്നോടു പറയേണ-
മെന്നുമേ ഭൈമിക്കതു കർണ്ണപീയൂഷമല്ലോ
അർത്ഥം:
സാരം: പർണ്ണാദൻ സാകേതത്തിൽ (ഋതുപർണ്ണരാജധാനിയിൽ) വന്ന് ഒരു വാർത്ത പറഞ്ഞപ്പോൾ നീ അതിനുത്തരം പറഞ്ഞുവത്രെ! ആ വാക്ക് എനിക്കൊന്ന് കേൾക്കാൻ കഴിഞ്ഞാൽ ദമയന്തിക്ക് അത് കർണ്ണാമൃതമാകും.
അരങ്ങുസവിശേഷതകൾ:
കുന്തളവരാളി-ചെമ്പട