എങ്ങുനിന്നെഴുന്നരുളി സുരാധിപ
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	ഉപവനതലേ സൗധേ വാപീതടേ മണിമന്ദിരേ-
	പ്യനിശമടതി സ്വൈരം ദാരൈർന്നളേ രതിലാലസേ
	ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി
	പ്രകടിതനിജാടോപം പാപം പദാനതമൂചിരേ.
		
പല്ലവി:
		 
പല്ലവി:
		എങ്ങുനിന്നെഴുന്നരുളി സുരാധിപ,
		ദഹനശമനവരുണൈരമാ?
അർത്ഥം: 
ശ്ലോകസാരം: കാമലോലുപനായിത്തീർന്ന നളൻ ഉദ്യാനത്തിലും അന്തഃപുരത്തിലും കുളപ്പുരമാളികയിൽപ്പോലും ദമയന്തിയോടൊപ്പം കാമക്രീഡാസക്തനായി സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോൾ സ്വർഗ്ഗത്തിലേക്കു പോകുന്ന ഇന്ദ്രാദികളെ വഴിയിൽവച്ച് കലി കണ്ടുമുട്ടി. കാൽവണങ്ങിയ അവനോടു സംസാരിക്കാനായി ദേവന്മാർ നിന്നു.
സാരം: സുരാധിപാ, അഗ്നി യമൻ വരുണൻ ഇവരോടൊപ്പം എവിടേക്ക് എഴുന്നള്ളുന്നു?
അരങ്ങുസവിശേഷതകൾ: 
കലിദ്വാപരന്മാരുടെ തിരനോട്ടം. ഇന്ദ്രന്റെ സമീപത്തേക്ക് അവർ പ്രവേശിച്ച് പദം.