പ്രവണനെങ്ങളിൽ ഭക്തിമാൻ നളൻ
ചരണം.2
പ്രവണനെങ്ങളില്‍ ഭക്തിമാന്‍ നളന്‍,
പ്രണതപാലനം വ്രതമവേഹി നോ.
ഗുണഗണൈകനിലയമായ മിഥുനമി-
തനൃണരായിതനുഘടയ്യ ഞങ്ങളു-
മിന്നധുനാ; നിനക്കിനി നല്ലതിനായ്
വയമൊന്നിഹ പറവതു കേള്‍ക്ക കലേ,
നളനില്‍ തവ വൈരമനര്‍ത്ഥകരം;
കുമതി ഭവാന്‍, അവന്‍ ഗുണവാന്‍,
വ്യസനം തവ വരുമുടനേ.
വിനയശീലനായ നളൻ ഞങ്ങളിൽ ഭക്തി ഉള്ളവനാകുന്നു. ഭക്തവാത്സല്യം ഞങ്ങളുടെ വ്രതമാണെന്ന് നിനക്ക് അറിയുക. ഗുണഗണങ്ങൾക്ക് ഇരിപ്പിടമായ ഇവരെ തമ്മിൽ ബന്ധിപ്പിച്ചതിനാൽ, ഇന്ന് ഞങ്ങളും കടപ്പാട് നിർവഹിച്ചവർ ആയി. അല്ലയോ കലേ, നിനക്ക് നല്ലതുവരാൻ വേണ്ടി ഞങ്ങൾ പറയുന്നു; അത് കേൾക്ക്; നളനോടുള്ള നിന്റെ ശത്രുത നിനക്ക് ഉപദ്രവമുണ്ടാക്കും. നീ കുബുദ്ധിയും അവൻ നന്മനിറഞ്ഞവനുമാണ്. അതിനാൽ നിനക്ക് വൈകാതെ ആപത്ത് വരും.