ധൂർത്തനല്ല,ദൃഢമാർത്തബന്ധുവത്രേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഭൈമി(ആത്മഗതം):
ധൂർത്തനല്ല,ദൃഢമാർത്തബന്ധുവത്രേ,
മൂർത്തിയുംമൊഴിയുമൊരുപോലേ.
സാർത്ഥവാഹനോട്:
സാർത്ഥവാഹ, പരമാർത്ഥം നീ പറഞ്ഞ-
തോർത്തുഞ്ഞാനുറച്ചിതതുപോലേ,
സാദ്ധ്വസം വെടിഞ്ഞു സാർത്ഥത്തോടുമിഹ
സാർദ്ധം പോരുന്നു ഞാ,നതിനാലേ,
തീർത്ഥകീർത്തനനാം പാർത്ഥിവോത്തമനെ-
പ്പാർത്തു വാഴ്വനഹമിതുകാലേ.
അർത്ഥം:
സാരം: ഇവൻ ദുഷ്ടനല്ല. സഹായിയുമാണ്. വ്യക്തിത്വവും സംസാരവും പരസ്പരവിരുദ്ധമല്ല. വ്യാപാരസംഘനേതാവേ, നീ പറഞ്ഞതുപോലെ ഞാൻ ചെയ്യാം. ഭയം കളഞ്ഞു ലിങ്ങളുടെ കൂടെ ഞാൻ പോരാം. നളനെ കാണുന്ന കാലം പ്രതീക്ഷിച്ച് താമസിക്കാം.