സഖിമാരേ, നമുക്കു ജനകപാർശ്വേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആകാരൈരവഗതമാളിഭിഃ സ്വവാചാ
നാകാർഷീത് പ്രകടമിയം നളാഭിലാഷം
ആവിഷ്ടാ പ്രമദവനം ത്വഭാഷതാളീ-
രാദീപ്തസ്മരപരിതാപവേപിതാംഗീ
പല്ലവി:
സഖിമാരേ, നമുക്കു ജനകപാർശ്വേ
ചെന്നാലല്ലീ കൗതുകം?
അനു.
സകലഭൂതലഗതകഥകൾ ചിലർ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ.
അർത്ഥം:
പദത്തിന്റെ സാരം:
തോഴിമാരേ, നമുക്ക് അച്ഛന്റെ സമീപത്തേക്കു പോകുന്നതല്ലേ കുടുതൽ സന്തോഷം? ഭൂമിയിൽ നടന്ന കഥകളൊക്കെ അവിടെ ചിലർ പറയും. സമയം കഴിക്കാൻ അതു നല്ലൊരു മാർഗമാണ്.