പോക പൂങ്കാവിലെന്നു

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പോക പൂങ്കാവിലെന്നു പുതുമധുവചനേ,
വലിയ നിർബ്ബന്ധം തവ വാഴുന്നേരം ഭവനേ,
പോവാൻതന്നെയോവന്നു? പൂർണ്ണേന്ദുവദനേ,
കാമിനീമൗലേ, ചൊൽക കാതരനയനേ.

ച.
സുഖമായ്‌ നമുക്കിന്നിവിടെ നൂനം
തോഴീ, ഭൈമീ, കാൺക നീ.

അർത്ഥം: 

പദത്തിന്റെ സാരം:
കൊട്ടാരത്തിലിരുന്നപ്പോൾ പൂന്തോട്ടത്തിലേക്കു പോകാം എന്നു നിനക്കു വലിയ നിർബന്ധമായിരുന്നല്ലൊ! തിരികെപ്പോകാനാണോ ഇവിടേക്കു വന്നത്‌? സുന്ദരീ, തീർച്ചയായും ഇവിടമാണു സുഖകരം. നീ നോക്കൂ.

അരങ്ങുസവിശേഷതകൾ: 

സാധാരണ അരങ്ങത്ത് ദമയന്തിക്ക് തോഴിമാരായി രണ്ട് പേരാൺ ഉണ്ടാവുക. ഓരോരുത്തരായി പദം ആടും.