കനക്കുമർത്ഥവും സുധ കണക്കേ പദനിരയും
കനക്കുമർത്ഥവും സുധ കണക്കേ പദനിരയും
അനർഗ്ഗളം യമകവും അനുപ്രാസമുപമാദി
ഇണക്കംകലർന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതയ്ക്കും നിനയ്ക്കുന്നവർക്കും നിന്നെ.
സാരം: വർദ്ധിക്കുന്ന അർദ്ധവും മധുരമായ പദനിരയും യമകം, അനുപ്രായം, ഉപമ തുടങ്ങിയ അലങ്കാരങ്ങളും തടവില്ലാതെ കലർന്നുള്ള സുന്ദരമായ നല്ല ഭാഷ നിനക്കും നിന്റെ ദയിതയ്ക്കും നിന്നെ നിനയ്ക്കുന്നവർക്കും ഉണ്ടാകും.
(ഈ ശ്ലോകം ഉണ്ണായിവാര്യരുടെ സാഹിത്യനിപുണതയെ സൂചിപ്പിക്കാൻ പലരുംമുദ്ധരിച്ചിട്ടുണ്ട്)
എല്ലാവരെയും വന്ദിച്ച് നളദമയന്തിമാർ രംഗമധ്യത്തിൽ നില്ക്കുമ്പോൾ രംഗം അവസാനിപ്പിച്ച് ദേവന്മാരും സരസ്വതിയും ഭീമരാജാവും പിന്നിലേക്ക് നീങ്ങി രംഗം വിടുന്നു. മേളം അവിടെ കലാശിച്ച് നളദമയന്തിമാർ തൊഴുതു നിന്ന് ധനാശി.