ഇന്ദുമൌലിഹാരമേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇന്ദുമൌലിഹാരമേ, നീ ഒന്നിനി എന്നോടു ചൊൽക,
എന്നെനിക്കുണ്ടാവൂ യോഗം ഖിന്നയാ തയാ, മുന്നെപ്പോലെ
മന്ദിരത്തിൽ ചെന്നു വാണുകൊള്ളുവാനും? എന്നിയേ
അറിയാമെന്നാകിൽ ചൊല്ലേണമെല്ലാം നാഗേന്ദ്ര.
അർത്ഥം:
സാരം: ഇന്ദുമൗലി (ശിവൻ)ക്ക് ആഭരണമായുള്ളോനേ.. ഇനി ഒരു കാര്യംഎന്നോട് പറഞ്ഞാലും. എനിക്ക് ദു:ഖിതയായ അവളോടുകൂടി പണ്ടത്തെ പോലെ മന്ദിരത്തിൽ ചെന്നു വസിക്കുന്നതിന് എന്ന് ഭാഗ്യമുണ്ടാകും.