അന്തണർകുലദീപമേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അന്തണര്‍കുലദീപമേ
എന്തിഹ സന്ദേഹമതിനു
അന്തരമില്ലല്ലോ ഭവാന്‍
അന്തികേ വന്നാലുമിപ്പോള്‍
സന്തോഷം വളരുന്നു നിന്നെ
സൌമ്യ കാണ്‍കയാല്‍
അർത്ഥം:
ബ്രാഹ്മണകുലദീപമേ, എന്താണിവിടെ സംശയം? ഇതിന് തടസമില്ലല്ലോ, ഭവാന്‍ ഇപ്പോള്‍ അടുത്തുവന്നാലും. സൌമ്യാ, നിന്നെ കാണ്‍കയാല്‍ സന്തോഷം വളരുന്നു.