അർച്ചനം ചെയ്തുപരമേശ്വരൻ
ചരണം 1
അര്‍ച്ചനം ചെയ്തു പരമേശ്വരന്‍ തന്നോ-
ടസ്ത്രം ലഭിച്ചുടനെ വരും
അര്‍ജ്ജുനനപ്പോള്‍ സമയം കഴിഞ്ഞീടും
അത്രനാളും പാര്‍ക്കെടോ
ചരണം 2
മല്ലവിലോചനയാമിവള്‍ നിന്നുടെ
മാതാവെന്നറിഞ്ഞീടെടോ മുറ്റും
കല്ലില്‍ നടന്നുള്ളിലല്ലല്‍ പെരുകുന്നു
കല്യാണശീല കാണ്‍ക
തപസ്സുചെയ്ത് പരമേശ്വരനോട് അസ്ത്രം നേടിയ അര്‍ജ്ജുനന്‍ ഉടനെ തിരിച്ചുവരും. അപ്പോള്‍ പ്രതിജ്ഞാകാലവും കഴിഞ്ഞീടും. അത്രനാളും ക്ഷമിച്ചിരിക്കു. താമരക്കണ്ണിയായ ഇവള്‍ നിന്നുടെ മാതാവാണന്ന് അറിഞ്ഞീടടോ. കല്ലില്‍ വളരെ നടന്നിട്ട് ഇവളുടെ ഉള്ളില്‍ വല്ലാതെ വിഷമം വര്‍ദ്ധിക്കുന്നു. മംഗളശീലാ, കാണുക.
‘മാതാവെന്നറിഞ്ഞീടെടോ’ എന്ന് കേള്‍ക്കുന്നതോടെ ഘടോത്കചന്‍ പാഞ്ചാലിയെ കുമ്പിടുന്നു.