ഉക്ത്വൈവം ഗതവതി

ആട്ടക്കഥ: 

ഉക്ത്വൈവം ഗതവതി ഗഹ്വരായ തസ്മിന്‍
ക്രുദ്ധാത്മാ സപദി സമീരണാത്മജന്മാ
കല്പാന്തപ്രതിഭയകാലരുദ്രകല്പ:
പ്രോത്ഥായ ഭ്രമിതഗദോ ജഗാദ ചൈവം

അർത്ഥം: 
ഇങ്ങനെ പറഞ്ഞിട്ട് ഖനകൻ ഗുഹ നിർമ്മിക്കാൻ പോയ സമയം വർദ്ധിച്ച കോപത്തോടുകൂടി പ്രളയകാലത്തെ ഭീകരരൂപിയായ സംഹാരരുദ്രനെ പോലെ പെട്ടെന്ന് ചാടി എഴുന്നേറ്റ് ഗദയും ചുഴറ്റി വായുപുത്രനായ ഭീമസേനൻ ഇങ്ങനെ പറഞ്ഞു.