ബകവധം

ബകവധം ആട്ടക്കഥ

Malayalam

കല്യാണമാശു ഭവിക്കും

Malayalam

പല്ലവി:
കല്യാണമാശു ഭവിക്കും തവ ചൊല്ലേറും വീരമഹാത്മന്‍

അനുപല്ലവി:
കല്യനായുള്ള നീ രാക്ഷസവീരനെ
കൊല്ലുകയാലഴല്‍ ഇല്ല ഞങ്ങള്‍ക്കിനി
അത്യുഗ്രനായ ബകനെ ഭവാന്‍
മൃത്യു വരുത്തിയതിനാല്‍
നിത്യമനുഗ്രഹിച്ചീടുകയല്ലാതെ
പ്രത്യുപകാരം എന്തോന്നു ചെയ്‍വതു

പക്ഷീന്ദ്രനോടേറ്റ

Malayalam

 

പക്ഷീന്ദ്രനോടേറ്റ ചക്ഷു:ശ്രവസ്സുപോല്‍
ഇക്ഷണം തേ ഭവിച്ചീടും വിനാശവും
വക്ഷസ്സു പൊട്ടുമാറുള്ളൊരു മുഷ്ടികള്‍
രക്ഷോവര നീ തടുക്കെടോ സംഗരേ
 

രാക്ഷസിക്കു കുലദൂഷണം

Malayalam

 

രാക്ഷസിക്കു കുലദൂഷണം ചെയ്ത നീ
അക്ഷികള്‍ ഗോചരേ വന്നതെന്‍ ഭാഗ്യവും
രക്ഷിച്ചുകൊള്ളുക ജീവിതമിന്നെടോ
ശിക്ഷയില്‍ ദ്വന്ദ്വയുദ്ധം തുടങ്ങീടുക
 

നിത്യവുമിങ്ങു വരുമ്പോലെ

Malayalam

 

നിത്യവുമിങ്ങു വരുമ്പോലെയുള്ളൊരു
മര്‍ത്ത്യനെന്നു കരുതീടുക വേണ്ടെടാ
രക്ഷോ വരനാം ഹിഡിംബനെക്കൊന്നൊരു
ദക്ഷനായുള്ളവനെന്നറിഞ്ഞീടുക

ഭക്തമൊടുങ്ങുവോളം നീ

Malayalam

 

ഭക്തമൊടുങ്ങുവോളം നീ ഭുജിക്കെടോ
ചിത്തമതില്‍ ഖേദമില്ല നരാധമ
കുക്ഷിയിലല്ലോ നിറയുന്നിതന്നവും
ഭക്ഷിച്ചിടാം പുനരൊന്നിച്ചു നിന്നെയും
 

നക്തഞ്ചരാധമ

Malayalam

 

നക്തഞ്ചരാധമ നില്ക്ക നില്ക്ക മമ
ഭുക്തി കഴിവോളമത്രൈവ ദുര്‍മ്മതേ
യുദ്ധം കഴിഞ്ഞിട്ടു ഭുക്തിയെന്നാല്‍ ശവ-
ശുദ്ധമായി ഭുജിക്കുന്നതു യോഗ്യമോ
 

കഷ്ടമിവനുടെ ദുഷ്ടത

Malayalam

 

ശ്ലോകം
ശ്രുത്വാ ഭീമപ്രണാദം ശ്രുതികടുഝടിതി പ്രൌഢരക്ഷോധിനാഥ:
ക്രോധാല്‍ പ്രോത്ഥായ നേത്രക്ഷരദനലകണൈ:ക്രൂരധൃഷ്ടാട്ടഹാസൈഃ
പ്രേംഖല്‍ ദംഷ്ട്രാംശുരൌദ്രഃ പ്രളയഘനവപുഃ കാനനാന്താല്‍ പ്രതസ്ഥേ
മാര്‍ഗ്ഗം നിദ്ധ്വാനമാര്‍ഗ്ഗം പഥി വിവിധമിദം പ്രോച്ചകൈരുച്ചചാര
പല്ലവി:
 
കഷ്ടമിവനുടെ ദുഷ്ടത കാണ്‍കെടോ
പെട്ടെന്നു വന്നീടായ് വാനെന്തു കാരണം
 
അനുപല്ലവി:
 
മൃഷ്ടമായഷ്ടി കഴിക്കയോ നീ ബത
പൊട്ടുന്നുദരം വിശപ്പുകൊണ്ടും മമ

രംഗം പതിനാറ്

Malayalam

ഭീമന്‍ താന്‍ കൊണ്ടുവന്ന ചോറും കറികളും ഭക്ഷിക്കാന്‍ തുടങ്ങവേ, ബകന്‍ വിശപ്പ്‌ സഹിക്കാതെ ദേഷ്യത്തോടെ കഠോരമായി അട്ടഹസിച്ചുകൊണ്ട് ഭീമന്‍റെ നേരെ പാഞ്ഞടുക്കുന്നു. ഭീമനും ബകനും തമ്മില്‍ വാഗ്വാദം തുടരുകയും ഒടുവില്‍ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. തന്റെ ഗദകൊണ്ട് ബകന്റെ മാറില്‍ ശക്തിയായി താഡനം ഏല്‍പ്പിച്ച് ഭീമന്‍ അവനെ നിഗ്രഹിക്കുന്നു. ബകന്‍ മരിച്ചതറിഞ്ഞ ബ്രാഹ്മണര്‍ ഭീമനെ അനുഗ്രഹിക്കുന്നു. 

നിശാചരേന്ദ്രാ വാടാ

Malayalam

അഗ്രാശൈരാശു രാശീകൃതമമിതരസം ദീദിവം പ്രാശ്യ ധീമാന്‍
ഭീമസംയുക്തധുര്യം ശകടമഥ രസാളാന്വിതാന്നപ്രപൂര്‍ണ്ണം
ആരുഹ്യാരക്ത മാല്യാംബരരുധിര സമാലേപനോ രാക്ഷസസ്യ
പ്രാപ്യാരണ്യം ജവേനാഹ്വയത ബത ബകം ഭക്തരാശിം പ്രഭുഞ്ജന്‍

രംഗം പതിനഞ്ച്

Malayalam

ബ്രാഹ്മണര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ച ഭീമസേനന്‍ ചോറും കറികളും നിറച്ച വണ്ടിയില്‍ കയറി ബകവനത്തിലേക്ക് യാത്രയാകുന്നു. ബ്രാഹ്മണന്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം കണ്ട് ബകവനമാണെന്നുറപ്പിച്ച് ബകനെ പോരിനു വിളിക്കുന്നു. അതിനുശേഷം ബകന്റെ ഗുഹയുടെ മുന്നില്‍ ഇരുന്ന്, കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നു.

Pages