ഹരിത്പ്രഭുക്കളെയൊരിക്കലും
ഹരിത്പ്രഭുക്കളെയൊരിക്കലും അസത്-
കരിച്ചതില്ലഹം കിനാവിലും, എന്ന-
ങ്ങിരിക്കവേ പുനരിവർക്കഹോ നമ്മെ
ച്ചതിപ്പതിനു നഹി നിമിത്തവും;
എങ്കലൊരപരാധം വരികിലു-
മിങ്ങനെ തുടരാമോ? ത്രിഭുവന-
സങ്കടഹരരിവർപോൽ! ഹരഹര! ശങ്കര! കിം കരവൈ?
ചെറിയ നാളിൽത്തന്നെ തുടങ്ങി ഞാൻ
അറിവൻ കണവൻ മമ നളനെന്നേ
മറിവില്ലതിനിങ്ങെന്നു വരികിലോ, അറിയായ്-
വരിക മമ രമണനെ; ഒരുനാളും ഞാൻ
മനസാ വപുഷാ വാചാ ന നളാദിതരം ജാനേ;
അതിനാൽ ദേവാ മുദിതാ ദദതാമേതം രമണം;
ഇത്തൊഴിൽ വെടിഞ്ഞെന്നുടെയത്തലൊഴിച്ചരുളേണം;
ഭക്തജനചിത്തമുണ്ടോ തപ്തമാക്കുമാറീശന്മാർ?