കണ്ടാലെത്രയും കൗതുകമുണ്ടിതിനെ
1
കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു
കണ്ടില്ല ഞാനേവംവിധം കേട്ടുമില്ലാ.
2
സ്വർണ്ണവർണ്ണമരയന്നം മഞ്ജുനാദമിതു
നിർണ്ണയമെനിക്കിണങ്ങുമെന്നു തോന്നും.
3
തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ - കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ.
4
ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ - നിങ്ങൾ
ദൂരെനില്പിൻ; എന്നരികിൽ ആരും വേണ്ടാ.