പ്രബന്ധം
ഏതാകിലും വരുമോ ബാധ
നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം
ഒളപ്പമണ്ണ മനയിൽ വച്ച് പ്രയോഗത്തിൽ വരുത്തിയ കല്ലുവഴിചിട്ടയുടെ എല്ലാ നല്ലവശങ്ങളെയും മാനിച്ചു കൊണ്ടുതന്നെ പറയട്ടേ, ഈ കല്ലുവഴി കണ്ണാടിയിലൂടെ നോക്കിയാലേ കഥകളി കാണാൻ കഴിയൂ എന്ന് പറയുന്നതു അടൂരിന്റെ എലിപ്പത്തായം കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ കമലദളം കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണെന്നാണ് എനിക്കു തോന്നുന്നത്.
Musically Yours - ഭാഗം 2 - സുരുട്ടി
Musically Yours - ഭാഗം 1
നളചരിതം - വേരുകള്‍ തേടി (ഭാഗം 3)
അമ്പലപ്പുഴയില്‍ ഉടലെടുത്ത മറ്റൊരു ഉത്തമ കലാസൃഷ്ടിയായിരുന്നു അമ്പലപ്പുഴ കൃഷ്ണനാട്ടം. പൂരാടം തിരുനാള്‍ തമ്പുരാനാണ് അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെയും അതിന്റെ അഭ്യാസക്കളരിയുടെയും കളിയോഗത്തിന്റെയും ഉപന്ജാതാവെന്നു കരുതപ്പെടുന്നു. മാത്തൂര്‍ യോഗക്കാരയിരുന്നു കൃഷ്ണനാട്ടവും കളിച്ചിരുന്നത്. ശാസ്ത്രീയമായ അഭിനയവും കളരിച്ചിട്ട വ്യവസ്ഥാപിതമാക്കിയ നൃത്തവും ആഹാര്യ മേന്മയും അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെ പ്രത്യേകതകളായിരുന്ന. തനതായൊരു സമ്പ്രദായ ശൈലി ഉണ്ടായിരുന്ന ഈ തെക്കന്‍ കൃഷ്ണനാട്ടം ഗീതാഗോവിന്ദം മാത്രമല്ല, ഭാഗവതം ദശമസ്കന്ത കഥകള്‍ ആദ്യന്തം ഉള്‍ക്കൊള്ളുന്ന ദൃശ്യകലാപ്രസ്ഥാനമായിരുന്നുവെന്നു മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുണ്ട്.
ശിഷ്യന്‍റെ പ്രണാമം
ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന് പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ് എന്നാണ് എന്‍റെ പക്ഷം.
കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍
യശഃശരീരനായ കഥകളിഗായകന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറി
ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..
ഇറവങ്കര ഉണ്ണിത്താനാശാന്റെ പാട്ടിന്റെ വഴിയാണ് തനിക്കുകിട്ടിയിട്ടുള്ളതെന്ന്‍ അഭിപ്രായപ്പെട്ടിട്ടുള്ള രണ്ടു മഹാനടന്മാരെ കൃതജ്ഞതയോടെ ഗോപിക്കുട്ടന്‍നായര്‍ അനുസ്മരിക്കുന്നു. ശ്രീ കുടമാളൂര്‍ കരുണാകരന്‍നായരും ശ്രീ മടവൂര്‍ വാസുദേവന്‍നായരും. ഗോപിക്കുട്ടന്‍നായരാകട്ടേ ഉണ്ണിത്താന്റെ പാട്ട് കേട്ടിട്ടില്ല എന്നുതന്നെയല്ല അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.
കുടമാളൂരിന്റെയും മടവൂരിന്റെയും ഈ അഭിനന്ദനപ്രകടനം ഒരു പദ്മശ്രീ അവാര്‍ഡിനെക്കാള്‍ തിളക്കത്തോടെ ഗോപിച്ചേട്ടന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
നളചരിതം - വേരുകള്‍ തേടി (ഭാഗം 2)
ആര്യ-ദ്രാവിഡ പാരമ്പര്യങ്ങളില്‍ നിലകൊള്ളുമ്പോള്‍ തന്നെ വരേണ്യസ്വാധീനം കൂടുതലുള്ള വടക്കന്‍ കേരളത്തിലും ഇത് തുലോം കുറവായ തെക്കന്‍ കേരളത്തിലും കഥകളിയെന്ന കലയുടെ അവതരണത്തിലും ആ കലയെ ജനങ്ങള്‍ നോക്കിക്കാണുന്ന വിധത്തിലും വ്യത്യാസം ഉണ്ടായിരുന്നു. കഥകളിയുടെ ദ്രവീഡിയമായ അംശങ്ങള്‍ക്കു ഊന്നല്‍ കൊടുത്ത് കൊണ്ടു, ജനസാമാന്യത്തിനു ആസ്വദിക്കുന്നതിനുതകുന്ന തരത്തിലുള്ള കഥകളി അവതരണത്തെയും കഥകളിസാഹിത്യത്തെയും തെക്കന്‍ കേരളസമൂഹം പ്രോത്സാഹിപ്പിച്ചപ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള വരേണ്യ സമൂഹത്തിന്റെ ആസ്വാദനതലങ്ങള്‍ക്കും ചിന്തകള്‍ക്കും ചേരുന്ന വിധത്തിലുള്ള കഥകളി അവതരണത്തെയും സാഹിത്യത്തെയും വടക്കന്‍ കേരളം പ്രോത്സാഹിപ്പിച്ചു.