പ്രബന്ധം

Malayalam

ഹസ്തലക്ഷണദീപികാ - ഹംസാസ്യം

10. ഹംസാസ്യം 
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
സന്നതാശ്ചലദഗ്രാസ്യസ്തർജ്ജന്യംഗുഷ്ടമദ്ധ്യമാഃ |                  
ഇതരേചോന്നതേയത്ര ഹംസാസ്യംതദുഭീരിതം ||                     47
 
ഭാഷ:- ചൂണ്ടുവിരലും പെരുവിരലും നടുവിരലും അഗ്രത്തിങ്കൽ തൊടീ-ക്കുകയും, അഗ്രങ്ങൾ ഇളക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചിരിക്കു-കയും ചെയ്താൽ അതിന്നു ഹംസാസ്യമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 

ഹസ്തലക്ഷണദീപികാ - ശിഖരം

9. ശിഖരം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
പുരതോമദ്ധ്യമാം ചാപി പൃഷ്ഠതസ്തർജ്ജനീ നയേത് |            
കപിത്ഥഹസ്തസ്തുതദാ പ്രാപ്നുയാൽ ശിഖരാഭിധാം ||           45
 
ഭാഷ:- കപിത്ഥമുദ്ര വിടാതെ, നടുവിരലിനെ മുന്പോട്ടും ചൂണ്ടുവിരലിനെ പുറകോട്ടും നിർത്തിയാൽ അതിന് ശിഖരമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
സഞ്ചാരം ചരണൗ നേത്രേ ദർശ്ശനം മാര്‍ഗമാര്‍ഗണേ |                46
കർണ്ണൗ പാനം കരാശ്ചാഷ്ടൗ സംയുക്ത ശിഖരാസ്മൃതാഃ ||

ഹസ്തലക്ഷണദീപികാ - ഹംസപക്ഷം

8. ഹംസപക്ഷം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുല്യശ്ച യഥാപൂൎർവ്വം സംസ്ഥിതാ യദി യസ്യതു ||           
സഹസ്തൊ ഹംസപക്ഷ്യാഖ്യൊ ഭണ്യതെ ഭരതാദിഭിഃ |           38
 
ഭാഷ:- വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിർത്തിവെച്ചാൽ അതിന് ഹംസപക്ഷമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ചന്ദ്രോവായുർ മന്മഥശ്ച ദേവപർവ്വത സാനവഃ ||                
 
നിത്യബാന്ധവശയ്യാശ്ച ശിലാസുഖമുരസ്തനം |                

ഹസ്തലക്ഷണദീപികാ - കപിത്ഥകം

7. കപിത്ഥകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
നമിതാനാമികാ പൃഷ്ഠമംഗുഷ്ഠോയദിസംസ്പൃശേൽ ||            34
 
കനിഷ്ഠികാസുനമ്രാച യസ്മിംസ്തു സ കരസ്മൃതഃ |
കപിത്ഥാഖ്യശ്ച വിദ്വത്ഭിഃ നൃത്തശാസ്ത്രവിശാരദൈഃ ||            35
 
ഭാഷ:- പവിത്രവിരൽ മടക്കിയും അതിന്മേൽ പെരുവിരൽ തൊടിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് കപിത്ഥമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 

ഹസ്തലക്ഷണദീപികാ - ശുകതുണ്ഡം

6. ശുകതുണ്ഡം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
ഭൂലതേവയദാ വക്രാ തര്ജ്ജന്യംഗുഷ്ഠ സംയുതാ ||              32
നമിതാനാമികാ ശേഷൈ  കുഞ്ചിതോദഞ്ചിതെതദാ |
 
ഭാഷ:- ചൂണ്ടുവിരല്‍ പുരികംപോലെ വളക്കുകയും പവിത്രവിരൽ (മോതിരവിരല്‍) മടക്കി അതിന്മേൽ പെരുവിരൽ വെക്കുകയും മറ്റു വിരലുകൾ പൊങ്ങിച്ചു മടക്കുകയും ചെയ്താൽ അതിന്നു ശുകതുണ്ഡമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
ശുകതുണ്ഡകമിത്യാഹുരാചാര്യാ ഭരതർഷഭഃ ||                      33

ഹസ്തലക്ഷണദീപികാ - കര്‍ത്തരീമുഖം

5. കര്‍ത്തരീമുഖം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
കനീയസ്യുന്നതാ യത്ര ത്രിസ്രസ്യുസ്സന്നതാഃ പരാഃ |
അംഗുഷ്ഠസ്തർജ്ജനീപാർശ്വം സംസ്പൃശേൽ ഭരദർഷഭ ||         27
 
കർത്തരീമുഖമിത്യാഹു ഹസ്തന്തംനൃത്ത വേദിനഃ |
 
ഭാഷ:- ചെറുവിരൽ പൊക്കി, പിന്നത്തെ മൂന്നു വിരലുകൾ അല്പം മടക്കി, പെരുവിരലിന്റെ തലഭാഗംകൊണ്ട് ചൂണ്ടുവിരലിന്‍റെ ഒരുഭാഗത്തു  തൊടുകയും ചെയ്താൽ അതിന്നു കർത്തരീമുഖമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 

ഹസ്തലക്ഷണദീപികാ - മുഷ്ടി

4. മുഷ്ടി
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠസ്തർജ്ജനീപാർശ്വമാശ്രിതോ അംഗുലയഃ പരാഃ |
ആകുഞ്ചിതാശ്ച യസ്യ സ്യുസ്സ ഹസ്തൊ മുഷ്ടിസംജ്ഞകഃ ||            21
 
ഭാഷ:- [1]ചൂണ്ടൻവരലിന്റെ ഒരു അരികിൽ പെരുവിരൽ തൊടുകയും മറ്റുള്ള വിരലുകളെല്ലാം മടക്കുകയും ചെയ്താൽ അതിന് മുഷ്ടിമുദ്ര എന്നു പറയുന്നു. .
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
സൂതോപവർഗ്ഗൊ ലാവണ്യം പുണ്യം ഭൂതശ്ചബന്ധനം |
യോഗ്യം സ്ഥിതിശ്ച ഗുൽഫഞ്ചകൎർഷണം ചാമരം യമഃ ||          22

ഹസ്തലക്ഷണദീപികാ - കടകം

3. കടകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠാംഗുലി മൂലന്തു സംസ്പൃശേദ്യതിമധ്യമാ ||   
മുദ്രാഭിധാനഹയസ്തസ്തുകടകഖ്യാം വ്രജേത്തദാ |               17
 
ഭാഷ:- മുദ്രാഖ്യമുദ്ര വിടാതെ നടുവിരലിന്റെ അഗ്രം പെരുവിരലിന്‍റെ ഏറ്റവും അടിയിലെ സന്ധിയില്‍  തൊട്ടുപിടിച്ചാല്‍ അതിനു കടകമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-          
 
വിഷ്ണുകൃഷ്ണോഹലീബാണഃ സ്വർണ്ണം രൂപ്യം നിശാചരീ ||      
 

ഹസ്തലക്ഷണദീപികാ - മുദ്രാഖ്യം

2. മുദ്രാഖ്യം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠസ്യതുതർജ്ജന്യായസ്യാഗ്രേ മിളിതോഭവേത് |      
ശേഷം [1]വിശ്ലഥിതം യസ്യ [2]മുദ്രാഖ്യസ്സകരഃസ്മൃത ||                12
 
ഭാഷ:- ചൂണ്ടൽവിരലിന്റെയും പെരുവിരലിന്റെയും അഗ്രങ്ങൾ തമ്മിൽ തൊടുകയും, ശേഷം വിരലുകൾ നിവര്‍ത്തി തമ്മില്‍ ചേര്‍ക്കാതെ പിടി-ക്കുകയും ചെയ്താൽ അതിനു മുദ്രാഖ്യം എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 

ഹസ്തലക്ഷണദീപികാ - പതാകം

1. പതാകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
നമിതാനാമികാ യസ്യ പതാകസ്സകരസ്സ്മൃതഃ |                   
 
ഭാഷ:- കൈനിവര്‍ത്തി അണിവിരൽ (മോതിരവിരൽ) മടക്കിയാൽ പതാക എന്ന ഹസ്തമാണ്.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
സൂര്യോ രാജ ഗജസ്സിംഹോ വൃഷഭോ ഗ്രാഹതോരണൌ |             6
 
ലതാപതാകാവീചിശ്ച രഥ്യാപാതാള ഭൂമയഃ |                                                       7

Pages