കോട്ടക്കല്‍ കേശവന്‍

മുദ്ര 0208

താണുനിന്ന് കാണിയ്ക്കുന്ന സംയുതമുദ്ര.

മാറിനുമുന്നിൽ കമിഴ്ത്തി പിടിച്ച ഇരുകൈകളിലേയും ഹംസപക്ഷം ഇരുവശത്തേയ്ക്കും മുകളിലൂടെ ചുഴിച്ചെടുത്ത് മാറിനുമുന്നിൽ പരസ്പരം പിണച്ച്, മലർത്തി കടകം പിടിക്കുന്നു. കടകങ്ങൾ രണ്ടും വേർപെടുത്തു, ഉയർത്തി ശിരസ്സിനുമുന്നിൽ കൊണ്ട്ചെന്ന് അവിടെ നിന്ന് ഇരുവശത്തേയ്ക്കും അർദ്ധവൃത്താകൃതിയിൽ കൈക്കുഴകൾ ഇളക്കിക്കൊണ്ട് വീണ്ടും മാറിനുമുന്നിലെത്തെ അവസാനിക്കുന്നു.

മുദ്ര 0207

ചവുട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.

നെറ്റിയ്ക്കു മുന്നിൽ ഇരുകൈകളും കൂപ്പിപ്പിടിച്ച് കൈകൾ ഇരുവശത്തേയ്ക്കും അകറ്റി ഇടംകയ്യിൽ സർപ്പശിരസ്സും വലം കയ്യിൽ പതാകവും പിടിയ്ക്കുന്നു.

മുദ്രാപീഡിയയുടെ രണ്ടാം പാദം

Mudrapedia 2nd Lap
Monday, April 16, 2012 - 09:00 - 18:00

കഥകളി ഊമക്കളിയാണ് എന്ന പരിഹാസം പണ്ടു മുതല്‍ക്കേ ഉണ്ട്. നടന് വാചികമില്ലാത്തതിനാല്‍ അഭിനയത്തിന്റെ രസനീയതയ്ക്ക് ഭംഗം വരുന്നു എന്നതായിരിക്കാം ഒരു പക്ഷേ ഈ വിമര്‍ശനത്തിന്റെ ആന്തരാര്‍ത്ഥം. അതെന്തായാലും ആധുനിക കഥകളിയുടെ ശരീരപ്രാധാന്യത്തെപ്പറ്റി ഇന്ന് ഏറെക്കുറെ ഒട്ടു മിക്ക തീയ്യറ്റര്‍ വക്താക്കള്‍ക്കും അറിയാം. സര്‍വ്വസാധാരണമായ പ്രമേയാംശങ്ങള്‍ സവിശേഷമായ ശരീരഭാഷയിലൂടെ അവതരിപ്പിക്കുന്ന കഥകളിയുടെ സൌന്ദര്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.