ബ്രഹ്മാവ്

Malayalam

നാരായണനാകുന്നു നീ! ഭൂതഭവ്യവൈരി

Malayalam

നാരായണനാകുന്നു നീ! ഭൂതഭവ്യവൈരി
നാശകരമായൊരേകശൃംഗവരാഹം
സത്യമാമക്ഷരം ബ്രഹ്മമദ്ധ്യാന്തങ്ങളിലും
ലോകങ്ങൾക്കു പരമായ ധർമ്മം നീയല്ലോ
ചതുർബാഹുവായ വിഷ്വക്സേനൻ ശാർങ്ഗധന്വാ
പുരുഷൻ പുരുഷോത്തമൻ വിശ്വൈകനാഥൻ
ബുദ്ധിയും ക്ഷമയും ദമമൊക്കെയും നീതന്നെ,
പ്രഭവാപ്യയോfപേന്ദ്രമധുസൂദനഃ
ഇന്ദ്രകർമ്മാ മഹേന്ദ്രൻ നീ, പത്മനാഭൻ ദേവൻ,
ശരണ്യൻ ശരണം കാര്യകാരണങ്ങളും
സഹസ്രശൃംഗനായീടും വിശ്വാത്മാ മഹാത്മാ;
ശതജിഹ്വനായുള്ള മഹർഷഭവും നീ
ത്രൈലോക്യത്തിനുമാദികർത്താവായതും നീ;  സിദ്ധനാം ച സാദ്ധ്യാനാമാശ്രയോfസി നീ
സഹസ്രചരണ! ശ്രീമൻ! ശതശീർഷനായും,

ജയ ജയ സാരസലോചന

Malayalam
ജയ ജയ സാരസലോചന , നാഥ , ജയജയ സാധുജനാശ്രയ , ദേവ !
മാധവ പാഹി മാധവ !
രാവണനായ നിശാചരനീചൻ
ദേവകളെയെല്ലാം പീഡിപ്പിക്കുന്നു    
അതിനു നീ സ്വാംശത്തെ നാലാക്കിച്ചെയ്തു
സുതരായി ജനിക്കേണം ദശരഥൻ തനിക്കു
 
അല്ലായ്കിൽ‍ ദേവകളെയെല്ലാം നിശാചരൻ
 വല്ലാതെ ബാധിച്ചീടും നികാമം 
 
അവതരിച്ചു നീയവരെയും കൊന്നു
അവനീഭാരവും തീർത്തുവരേണം ദേവലോകേ

ഇന്ദ്ര രാവണനു ഘോരവരങ്ങളെ

Malayalam
ഇന്ദ്ര , രാവണനു ഘോരവരങ്ങളെ ചിന്ത തെളിഞ്ഞു നൽകി മുന്നം
സന്തതമൊരൊഴിവുമില്ലയെന്നാലെ
അനന്തശായിയാലെയുള്ളെന്നതു നൂനം
പോക നാമിനി ക്ഷീരാബ്ധി തന്നിൽ‍
മാനുഷനായിനിയവതരിച്ചു വിഷ്ണു കൗണപരെയെല്ലാം കൊല്ലും
മാനസതാപത്തെച്ചെയ്കവേണ്ടാ നിങ്ങൾ
നൂനമിതിനൊഴിവുണ്ടാക്കും ഗോവിന്ദൻ‍

രവിതനയ മഹാത്മന്

Malayalam
രവിതനയ മഹാത്മന്‍! മാ കൃഥാസ്ത്വം വിഷാദം
വ്രതമിദമവനീന്ദ്രസ്യേഹ രുഗ്മാംഗദസ്യ
 
ലളിതയുവതിയോഗാന്നാശയാമ്യാശു നൂനം
നിവസ വിഗതതാപം പ്രാപ്യ ഗേഹം സമോദം

നാരായണം ഭജ മുനീന്ദ്ര

Malayalam

പദം
നാരായണം ഭജ മുനീന്ദ്ര ശരണം
ശരണാഗതാർത്ത ജനഭരണനിപുണം മുനേ!

ചാരുചില്ലീലതാചാലനംകൊണ്ടഖില-
പാലനാദി ചെയ്യുന്ന പരമകല്യാണം

പരമപൂരുഷനുടെ പാണിധൃതമസ്ത്രമിതു
പരിചിനൊടടങ്ങുവാൻ പരമകല്യാണം
 

ദശവദന നിതാന്തം വാഞ്ചിതം

Malayalam
ദശവദന, നിതാന്തം വാഞ്ചിതം തേഽസ്തു സർവ്വം
നിശമയ മമ വാചം വീരത്നാവതംസ!
അയി തവ തപസാലം സുപ്രസന്നോസ്മി തുഭ്യം
ത്രിജഗതി പുനരേകോ യാതി നോ തുല്യതാം തേ

പരിചിനൊടു കേൾക്ക നിശിചരവര

Malayalam
പരിചിനൊടു കേൾക്ക നിശിചരവര, ഗിരം മേ
പരിഭവമകന്നു മമ പരിതുഷ്ടനായേൻ.
എങ്കിലരിതങ്ങളോടു സംഘമതിൽ നീയുമിഹ
ലങ്കയിലരാതിജനശങ്കകൾ വരാതെ,
ഹോമമതു ചെയ്ക തവ സാമർത്ഥ്യമുണ്ടെങ്കിൽ
കാമിതമിദം ഫലതി ഭീമബലരാശേ!
തുരഗവരസാഹസ്രം സുരുചിരരഥത്തെയും
പരിചൊടു തരുന്നു നിശിചരതനയ, കാൺക.
 
(ഇന്ദ്രനോട്)
സുമതിജനമൗലിയാം സുരപതേ, നീ ചെന്നു
സുരപുരേ വാഴ്ക ഹൃദി സുഖമോടു സുചിരം

തിരശ്ശീല

മുഞ്ച മുഞ്ച സുരപതിമതികുമതേ

Malayalam
ഹാഹാകാരോമരാണാമഭവദതി മഹാൻ പശ്യതാം താമവസ്ഥാം
സ്വാഹാനാഥാദിലോകാധിപസകലമുനീന്ദ്രോപദേവാദികാനം
ലോകാസ്സർവ്വേ വിചേലുസ്തദനു കമലഭൂർനാരദാത്ജ്ഞാതവൃത്തോ
ലോകേശാധീശലോകാദ്രജനിചരപുരീമാജഗാമാതിവേഗാൽ
 
 
മുഞ്ച മുഞ്ച സുരപതിമതികുമതേ, കുഞ്ചനാപി വൈകാതെ
പഞ്ചയുഗ്മമുഖസപ്രപഞ്ചജന
സഞ്ചയകാരി വിരിഞ്ചനേഷ ഞാൻ
കഷ്ടമിഹ നിങ്ങളൊരു കീശനെപ്പോലെ ദേവനാമീശനെ-
കെട്ടിയിങ്ങു നിവേശനേ ഇട്ടതോർക്കിലിഹ ഖലു
പണ്ടു ദേവരാക്ഷസാദി സംഗരം ഉണ്ടു ലോകഭയങ്കരം
മാനവമാനസങ്കരം ഏവമില്ല വികൃതികൾ

ജയ ജയ ഗിരീശ

Malayalam

തതോ വിധാതാ വിധിവദ്വിധാനം
ക്രതും വിധാതും കില നിശ്ചിതാത്മാ
ദ്രുതം സ രൂപ്യാചലമാപ്യ ദേവം
പതിം പശൂനാമിതി വാചമൂചേ

പല്ലവി:

ജയ ജയ ഗിരീശ ഗുണസുന്ധോ സകല-
ജഗതാമ്പതേ സാധുജനപരമബന്ധോ

ചരണം1:

ശിവദർശനേന തവ നിയതം ഭവ്യശീല
 മമ ഹൃദയമതിമുദിതം ഇന്നു
 ധ്രുവമെന്റെ കാമിതശേഷമപി ഫലിതം